ഐസിഎആറിന്റെ കീഴിലുള്ള ഡിപ്പാർട്ടമെന്റ് ഓഫ് അഗ്രിക്കൾച്ചർ റിസർച് ആൻഡ് എഡ്യൂക്കേഷൻ (Department of Agriculture Research and Education) സെക്രട്ടറിയായും ഡയറക്ടർ ജനറലായും ചുമതലയേറ്റ് ഹിമാൻഷു പഥക്. നിലവിൽ, മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ICAR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അബിയോട്ടിക് സ്ട്രെസ് മാനേജ്‌മെന്റിന്റെ ഡയറക്ടറായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് ഹിമാൻഷു പഥക്. ഐസിഎആർ- ഡെയർ സെക്രട്ടറിയായും ഡിജിയായി പഥക്കിനെ നിയമിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകി.
അറുപതാം വയസ് വരെ ICARന്റെ ഡിപ്പാർട്ടമെന്റ് ഓഫ് അഗ്രിക്കൾച്ചർ റിസർച് ആൻഡ് എഡ്യൂക്കേഷൻ വിഭാഗത്തിന്റെ സെക്രട്ടറിയായും ഡിജിയായും പഥക്കിനെ നിയമിക്കുന്നതിനുള്ള തീരുമാനത്തിൽ അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടെ സെക്രട്ടറി ദീപ്തി ഉമാശങ്കർ ഒപ്പുവച്ചു.
ഹോർട്ടികൾച്ചർ ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും ഏകോപിപ്പിക്കുന്നതിനും നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത സ്ഥാപനമാണ്, കാർഷിക, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചി(ICAR)ന് കീഴിലുള്ള അഗ്രികൾച്ചറൽ റിസർച്ച് ആൻഡ് എജ്യുകേഷൻ വകുപ്പ് (DARE).
ഡോ. ഹിമാൻഷു പഥക്കിന്റെ പ്രവർത്തന മേഖലകൾ
ഡോ. ഹിമാൻഷു പഥക് 1982-1986 കാലഘട്ടത്തിൽ ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് അഗ്രികൾച്ചർ ബിരുദം പൂർത്തിയാക്കി. ഇതിന് ശേഷം, 1986-1988 വരെ, ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സയൻസ് ആൻഡ് അഗ്രികൾച്ചറിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
തുടർന്ന് 1988-1992ൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിലോസഫിയിൽ പിഎച്ച്ഡി എടുത്തു. കാലാവസ്ഥാ വ്യതിയാനം, മണ്ണ് ശാസ്ത്ര ഗവേഷണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ മേഖലകൾ.
ശേഷം, ഒഡീഷയിലെ ഐസിഎആർ-എൻആർആർഐ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. 1992 മുതൽ 2001 വരെ പഥക് ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിനുശേഷം 2001-06 വരെ സീനിയർ സയന്റിസ്റ്റ് തസ്തികയിൽ പ്രവർത്തിച്ചു.
2006-09ൽ, ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐആർആർഐ) ഡൽഹിയിലെ നെല്ല്-ഗോതമ്പ് കൺസോർഷ്യത്തിന്റെ (ആർഡബ്ല്യുസി) പ്രിൻസിപ്പൽ സയന്റിസ്റ്റായും ഹിമാൻഷു പഥക് പ്രവർത്തിച്ചിട്ടുണ്ട്.
ഇത് മാത്രമല്ല, 2009-16 കാലഘട്ടത്തിൽ ഡോ. പഥക് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും 2013-16ൽ ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻവയോൺമെന്റൽ സയൻസ് റിസർച്ചിലും പ്രൊഫസറായി പ്രവർത്തിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി - കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് ഖാരിഫ് 2022
അവാർഡുകൾ/ ബഹുമതികൾ
ഡോ. ഹിമാൻഷു പഥക്കിന്റെ സേവനങ്ങൾക്ക് വിവിധ അക്കാദമികൾ ഫെലോഷിപ്പുകളും ബഹുമതികളും നൽകി ആദരിച്ചിട്ടുണ്ട്.
-
2007ൽ നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (NAAS).
-
2013ൽ പശ്ചിമ ബംഗാൾ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഇന്ത്യ
-
2014ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (INSA)
-
2016ൽ നാഷണൽ അക്കാദമി ഓഫ് സയൻസസ് (NASI)
-
2018ൽ ഇന്ത്യൻ കാലാവസ്ഥാ കോൺഗ്രസ്, ഭുവനേശ്വർ, ഒഡീഷ
-
2004ൽ ജർമനിയുടെ അലക്സാണ്ടർ വോൺ ഹംബോൾട്ട് ഫെല്ലോഷിപ്പ്
-
2007ൽ മികച്ച അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് അവാർഡ്, IRRI, ഫിലിപ്പീൻസ്
Share your comments