ഭൂഗര്‍ഭ ജലം തീരെ കുറവുള്ള കേരളത്തില്‍ വൃക്ഷലതാദികള്‍ക്ക് മണ്ണില്‍ കൂടി ജലം നല്‍കുന്നതിന് പകരം അവയുടെ ഇലയുടെ അടിഭാഗങ്ങളില്‍ വെള്ളം സ്‌പ്രേ ചെയ്ത് ചെടിക്കാവശ്യമായ ജലം നല്‍കുന്ന സാങ്കേതിക വിദ്യ ഫലപ്രദമായി നടപ്പിലാക്കി വിജയം വരിച്ചിരിക്കയാണ് കോഴിക്കോടുകാരനായ ഹോമിയോ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡോ.അബ്ദുല്‍ ലത്തീഫ്. വര്‍ഷങ്ങളായി ഈ രീതി പ്രയോഗിച്ചുവരുന്ന കോഴിക്കോട്,വയനാട്,കണ്ണൂര്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ വലിയ സന്തോഷത്തിലാണ്.
ഈ കൃഷിരീതി പ്രയോഗിക്കുമ്പോള്‍ മണ്ണിലൂടെ നല്‍കുന്ന ജലത്തിന്റെ അഞ്ചിലൊന്ന് ജലം മാത്രം മതിയാകും എന്നതാണ് പ്രത്യേകത. ഹോമിയോ അഗ്രോ കെയര്‍(Homeo Agro care) എന്ന ജീവനൗഷധം ഉപയോഗിക്കുമ്പോഴാണ് ഈ ഗുണം ലഭിക്കുന്നത്. പ്യൂട്രിസിന്‍ എന്ന രാസവസ്തു ചെടികള്‍ ഉത്പ്പാദിപ്പിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള സ്വയം സംരക്ഷണം ഉറപ്പാക്കുന്നത്. മരുന്നില്‍ അടങ്ങിയിട്ടുള്ള നാനോപാര്‍ട്ടുകളാണ് ചെടികളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നത്. ഇതിന് ഉപ്പുരുചിയെയും വര്‍ദ്ധിച്ച ചൂടിനെയും അതിജീവിക്കാനും കഴിയും. പച്ചപ്പും പ്രോട്ടീനും അധികമായുണ്ടാകും എന്നതും ശ്രദ്ധേയമാണ്.
വയനാട് ജില്ലയില്‍ കംബ്ലക്കാടിനടുത്ത് കല്ലുവയലില്‍ വളര്‍ത്തിയ 5200 വാഴയ്ക്ക് മൂന്ന് മാസക്കാലം ഒരു തുള്ളിജലം പോലും ഒഴിക്കാതെ മാസത്തിലൊരിക്കല്‍ 100 മുതല്‍ 300 മില്ലിവരെ മരുന്ന് മിശ്രിതം വാഴക്കവിളില്‍ നല്‍കി 1-12 കിലോ തൂക്കമുള്ള കുലകള്‍ ലഭ്യമാക്കിയതോടെയാണ് ഡോക്ടര്‍ ശ്രദ്ധേയനായത്.2015-ലായിരുന്നു ഇത്. ഇപ്പോള്‍ മലബാറില്‍ മാത്രമല്ല കേരളമൊട്ടാകെയും അയല്‍ നാടുകളിലും അബ്ദുല്‍ ലത്തീഫിന്‍റെ കൃഷിരീതി വലിയ തോതില്‍ നടപ്പിലാക്കുന്നുണ്ട്.
ബന്ധപ്പെടേണ്ട നമ്പര്‍ --- 9447177058 or 9495977058 -
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments