വയനാടിന്റെ വിനോദ സഞ്ചാര മേഖലയിൽ തിലകക്കുറി ചാർത്തിക്കൊടുത്തുകൊണ്ട് ബീക്രാഫ്റ്റിന്റെ (Beecraft honey and spices Pvt Ltd.) ഹണിമൂസിയം 2021 February 18ാം തിയ്യതി വയനാട് വൈത്തിരിയിൽ ശ്രീ: ബോബി ചെമ്മണ്ണൂർ ഉൽഘാടന കർമ്മം നിർവ്വഹിച്ചു.
ഉൽഘാടന വേളയെ ധന്യമാക്കിക്കൊണ്ട് സാമൂഹിക ,സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. തേനിൻ്റെയും തേനീച്ചകളുടേയും കൗതുക ലോകത്തെ കുറിച്ചുള്ള വിശേഷങ്ങൾ ബീ ക്രാഫ്റ്റ് managing Director ഉസ്മാൻ മദാരി , General manager റഫീഖ് വൈത്തിരി എന്നിവർ വിശദീകരിച്ചു.
ഉൽഘാടന വേളയിൽ ബീക്രാഫ്റ്റ് നൽകിയ നിർധരരായ ആളുകൾക്കുള്ള ധനസഹായം ശ്രീ: ബോബി ചെമ്മണ്ണൂറിൻ്റെ കൈയിൽ നിന്നും ബന്ധപ്പെട്ടവർ ഏറ്റുവാങ്ങി.
ജീവകാരുണ്യ പ്രവർത്തനമാണ് തൻ്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ബീക്രാഫ്റ്റിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ വിധ ആശംസകളും അദ്ദേഹം അറിയിച്ചു.
ഒരു ബിസിനസ്സ് എന്നതിലുപരി ശ്രീ: ഉസ്മാൻമദാരിയുടെ സമർപ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു.
ശുദ്ധമായ തേൻ വിപണന രംഗത്ത് ശ്രദ്ധേയമായ ബീക്രാഫ്റ്റിന്റെ സ്വപ്ന സാക്ഷാൽക്കാരമാണ് വയനാട് വൈത്തിരിയിലെ ബീക്രാഫ്റ്റ് ഹണി മ്യൂസിയം. !
ഒരു വിനോദം എന്നതിലുപരി എന്താണ് തേൻ എന്താണ് തേനീച്ചകളുടെ ലോകം തുടങ്ങിയവ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പഠന വിധേയമാക്കാൻ ഒരുപാടുണ്ട് ഇവിടെ
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് തേനിനെ കറിച്ചും തേനീച്ചയെ കുറിച്ചും പഠിക്കുവാൻ കഴിയുന്ന രീതിയിലാണ് മ്യൂസിയം രൂപകൽപ്പന ചെയ്തിട്ടുള്ളത്
വൈവിധ്യമാർന്ന തേനുകളാൽ അലങ്കരിച്ച മ്യൂസിയത്തിന്റെ ഉൾവശം,പല നിറത്തിലും , പഴക്കത്തിലും , രുചിയിലുമുള്ള തേനുകൾ ,വ്യത്യസ്ത പൂക്കളിലും , ഇലകളുടെ ഗ്രന്ഥികളിൽ നിന്നുമെല്ലാം ശേഖരിച്ച തേനുകൾ തേനീച്ചക്കൂട്ടിലും പുറത്തും നടക്കുന്ന അൽഭുത പ്രതിഭാസങ്ങൾ
തേനീച്ച കർഷകർക്കായുള്ള പ്രത്യേക പരിശീലന കേന്ദ്രം ആധുനികമായ തേൻ സംസ്കരണ കേന്ദ്രം കുട്ടികൾക്കായി വിനോദത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചിൽഡ്രൻസ് പാർക്ക് തുടങ്ങി ,തേനുകളാലും, തേനീച്ചകളാലും ചുറ്റപ്പെട്ട ഈ കൗതുക ലോകം വിനോദ സഞ്ചാരികളെ സംബന്ധിച്ച് വ്യത്യസ്ത അനുഭവം തന്നെയാണ്.
ചരിത്ര മുഹൂർത്തത്തിന് ദൃക്സാക്ഷികളാവാൻ നാട് മുഴുവൻ ഹണിമൂസിയത്തിൽ വന്നെത്തിയിരുന്നു.
Phone - 9207079002
Share your comments