ആദിവാസികളില്‍ നിന്നും തേന്‍ സംഭരിച്ച് ഹോര്‍ട്ടികോര്‍പ്പ്
പത്തനംതിട്ടയിലെ പോത്തുകല്ല്,കരുളായി പഞ്ചായത്തുകളിലെ ചോലനായ്ക്കന്മാരില്‍ നിന്നും സംസ്ഥാന ഹേര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട്‌സ് ഡവലപ്പമെന്റ് കോര്‍പ്പറേഷന്‍ 1000 കിലോ തേന്‍ സംഭരിച്ചു.
നൈറ്റിംഗേല്‍-19 (Nightingale-19)എന്ന് പേരുള്ള റോബോട്ട് മരുന്നും ഭക്ഷണവും കൊടുക്കുക മാത്രമല്ല രോഗിയും ജീവനക്കാരും തമ്മില്‍ ആശയവിനിമയം നടത്തുന്നതിന്റെ ഇടനിലക്കാരനുമാണ്.
ഹരിപ്പാട് സബ് ജില്ലയിലെ സയന്‍സ് അധ്യാപകരുടെ കൂട്ടായ്മ ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ ആണ് സയന്റിയ.
പത്തനംതിട്ടയിലെ പോത്തുകല്ല്,കരുളായി പഞ്ചായത്തുകളിലെ ചോലനായ്ക്കന്മാരില്‍ നിന്നും സംസ്ഥാന ഹേര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട്‌സ് ഡവലപ്പമെന്റ് കോര്‍പ്പറേഷന്‍ 1000 കിലോ തേന്‍ സംഭരിച്ചു. നിലമ്പൂരിലെ 37 ആദിവാസി കുടുംബങ്ങള്‍ ശേഖരിച്ച തേനും കിലോയ്ക്ക് 300 രൂപ നിരക്കില്‍ വാങ്ങിയതായി ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ.സജീവ് പറഞ്ഞു. ലോക്ഡൗണ്‍ കാരണം വ്യാപാരം നടക്കാതെ ബുദ്ധിമുട്ടുകയായിരുന്നു ആദിവാസികള്‍. ഹോര്‍ട്ടികോര്‍പ്പ് വാങ്ങിയ തേന്‍ ഉപയോഗിച്ച് മൂല്യ വര്‍ദ്ധിത ഉത്പ്പന്നണങ്ങള്‍ ഉണ്ടാക്കുമെന്നും സജീവ് പറഞ്ഞു.
കണ്ണൂരിലും റോബോട്ട് (Robot)
കോവിഡ് ചികിത്സ നടത്തുന്ന ആശുപത്രികളില്‍ റോബോട്ട് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നു എന്നൊരു വാര്‍ത്ത ചൈനയില്‍ നിന്നും നമ്മള്‍ കേട്ടിരുന്നു. ആഹാരവും മരുന്നും കൊടുക്കാനായിരുന്നു റോബോട്ടുകളെ ഉപയോഗിച്ചിരുന്നത്.
രോഗം പകരാനുള്ള സാധ്യത പരമാവധി ഒഴിവാക്കുക എന്നതുതന്നെയായിരുന്നു ലക്ഷ്യവും. കണ്ണൂര്‍ അഞ്ചരക്കണ്ടി കോവിഡ് സെന്ററിലും ഇപ്പോള്‍ റോബോട്ടാണ് ഈ ജോലികള്‍ നിര്‍വ്വഹിക്കുന്നത്.
നൈറ്റിംഗേല്‍-19 (Nightingale-19)എന്ന് പേരുള്ള റോബോട്ട് മരുന്നും ഭക്ഷണവും കൊടുക്കുക മാത്രമല്ല രോഗിയും ജീവനക്കാരും തമ്മില്‍ ആശയവിനിമയം നടത്തുന്നതിന്റെ ഇടനിലക്കാരനുമാണ്.
ചെംബേരി വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ കുട്ടികള്‍ വികസിപ്പിച്ച റോബോട്ടിന്റെ പ്രവര്‍ത്തനോത്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ നിര്‍വ്വഹിച്ചു.
ഒരു സമയം 6 പേര്‍ക്ക് ആവശ്യമുള്ള 25 കിലോ സാധനങ്ങള്‍ വഹിക്കാന്‍ റോബോട്ടിന് കഴിയും. ഒരു കിലോമീറ്റര്‍ അകലെനിന്നുപോലും ഇതിനെ നിയന്ത്രിക്കാന്‍ കഴിയും. ഇതിന്റെ വീഡിയോ സിസ്റ്റത്തിലൂടെ രോഗിക്ക് ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കാം എന്നതാണ് വലിയ അഡ്വാന്റേജ്. ഓരോ തവണയും രോഗികളെ കണ്ടു വരുമ്പോള്‍ നൈറ്റിംഗേലിനെ അണുവിമുക്തമാക്കും.
കണ്ണൂര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നാരായണ നായിക്കും ജില്ല മെഡിക്കല്‍ ഓഫീസര്‍മാരും നൈറ്റിംഗേലിന്റെ പ്രവര്‍ത്തനം വിലയിരുത്തി
റേഡിയോ സയന്റിയ (Radio Scientia)
ഹരിപ്പാട് സബ് ജില്ലയിലെ സയന്‍സ് അധ്യാപകരുടെ കൂട്ടായ്മ ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ ആണ് സയന്റിയ.
കോവിഡ് ലോക്ഡൗണ്‍ വരെ ഇത് സയന്‍സ് ക്ലാസുകളും പ്രഭാഷണങ്ങളും നല്‍കാനുള്ള ഒരു പരിശ്രമം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത് കഥയും കവിതയും അറിവ് പകരലുമായി ലോകമാകെ ശ്രദ്ധനേടി കഴിഞ്ഞു.
കുട്ടികളുടെയും അധ്യാപകരുടേയും രക്ഷകര്‍ത്താക്കളുടെയും സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്ന ഒരു സംവിധാനമായി സയന്റിയ വളര്‍ന്നു കഴിഞ്ഞു. എന്നും രാത്രി 8.30 മുതല്‍ 9.30 വരെയാണ് പ്രക്ഷേപണം. വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍,രക്ഷകര്‍ത്താക്കള്‍ എന്നിവരാണ് കേള്‍വിക്കാര്‍. പരിപാടികളുടെ ഓഡിയോ തയ്യാറാക്കി ഓണ്‍ലൈനില്‍ അയയ്ക്കുകയാണ് അധ്യാപകരും കുട്ടികളും വിദഗ്ധരും.
പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സി.ജി.സന്തോഷിനാണ് പ്രക്ഷേപണചുമതല. സ്റ്റേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി(SIET) ജില്ല കോഓര്‍ഡിനേറ്ററാണ് സന്തോഷ്. ആലപ്പുഴക്ക് പുറമെ കാസര്‍ഗോഡ്,വയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുപോലും മറ്റീരിയല്‍ ലഭിക്കാറുണ്ട്. അമേരിക്ക, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ 5000 സ്ഥിരം കേഴ്വിക്കാരുണ്ട് റേഡിയോയ്ക്ക്. നിങ്ങള്‍ക്കും റേഡിയോ സയന്റിയയ്‌ക്കൊപ്പം കൂടാം. സന്ദര്‍ശിക്കുക--
Share your comments