ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ വീണ്ടും, വീണ്ടും ഉപയോഗിക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിലക്ക്. ഹോട്ടലുകളിൽ ഒരു തവണ ഉപയോഗിച്ച എണ്ണ തീരുന്നത് വരെയും ഉപയോഗിക്കുന്ന രീതിയാണ് ഉള്ളത്. എന്നാല്‍ ഇനി മൂന്ന് തവണയില്‍ കൂടുതല്‍ എണ്ണ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.
മാര്‍ച്ച് 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഫാറ്റി ലിവര്‍, കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള അസുഖങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. അതിന് പുറമേ വയര്‍ അസ്വസ്ഥമാക്കുകയും, ദഹനപ്രശ്നങ്ങളുണ്ടാക്കുകയുംചെയ്യും ഒരുപക്ഷേ ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും. ചീത്ത കൊഴുപ്പ് ശരീരത്തില്‍ അടിയാനും, ഇതുവഴി ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനുമുള്ള സാധ്യതകളും കൂടുതലാണ്.
Share your comments