<
  1. News

40-ാം വയസ്സില്‍ എങ്ങനെയൊരു കോടിപതിയാകാം?

ഒരു കോടി രൂപയെങ്കിലും അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ മാത്രമേ റിട്ടയര്‍മെന്റ് കാലം സുരക്ഷിതമാകുകയുള്ളൂ എന്നതാണ് നിലവിലെ സ്ഥിതി. കൂടാതെ ഇന്ന് പലരിലും നേരത്തെ റിട്ടയര്‍ ചെയ്യുക എന്ന ആശയം കൂടി വളര്‍ന്നു വരുന്നുണ്ട്. ഒരു 40 വയസ്സ് അകുമ്പോഴേക്കും റിട്ടയര്‍മെന്റ് സമ്പാദ്യമായി 2-3 കോടി രൂപ ഉണ്ടാക്കണമെന്നും നേരത്തെ തന്നെ റിട്ടയര്‍ ചെയ്ത് ജീവിതം അവര്‍ ആഗ്രഹിക്കും പോലെ ജീവിച്ചു തീര്‍ക്കണമെന്നുമാണ് മിക്കവരുടേയും ആഗ്രഹം.

Meera Sandeep
How can you become a millionaire at the age of 40?
How can you become a millionaire at the age of 40?

ഒരു കോടി രൂപയെങ്കിലും അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ മാത്രമേ റിട്ടയര്‍മെന്റ് കാലം സുരക്ഷിതമാകുകയുള്ളൂ എന്നതാണ് നിലവിലെ സ്ഥിതി. 

കൂടാതെ ഇന്ന് പലരിലും നേരത്തെ റിട്ടയര്‍ ചെയ്യുക എന്ന ആശയം കൂടി വളര്‍ന്നു വരുന്നുണ്ട്. ഒരു 40 വയസ്സ് അകുമ്പോഴേക്കും റിട്ടയര്‍മെന്റ് സമ്പാദ്യമായി 2-3 കോടി രൂപ ഉണ്ടാക്കണമെന്നും നേരത്തെ തന്നെ റിട്ടയര്‍ ചെയ്ത് ജീവിതം അവര്‍ ആഗ്രഹിക്കും പോലെ ജീവിച്ചു തീര്‍ക്കണമെന്നുമാണ് മിക്കവരുടേയും ആഗ്രഹം. നേരത്തെ റിട്ടയര്‍മെന്റ് എന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ കൗതുകമുണ്ടെങ്കിലും അതിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങള്‍ എങ്ങനെ നേരിടും എന്നാവും എല്ലാരുടേയും മനസ്സില്‍ വരുന്ന ആലോചന.

നിങ്ങളുടെ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ പ്ലാന്‍ ചെയ്താല്‍ മാത്രമാണ് നേരത്തെ റിട്ടയര്‍മെന്റ് എന്നത് യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കുവാന്‍ സാധിക്കുക. കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയാല്‍ മാത്രമാണ് നാല്‍പ്പത് വയസ്സില്‍ കോടിപതിയാവുക എന്ന ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കുക. നിങ്ങള്‍ നിങ്ങളുടെ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ സമ്പാദിക്കുവാന്‍ ആരംഭിക്കുകയും മറ്റ് വലിയ സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ മുപ്പതുകളിലോ നാല്‍പ്പതുകളിലോ തന്നെ നിങ്ങള്‍ക്ക് കോടിപതിയാകുവാന്‍ സാധിക്കും. 

എത്ര നേരത്തേ നിങ്ങള്‍ സമ്പാദിക്കുന്നുവോ അത്രയും അധികം കാലം നിങ്ങള്‍ക്ക് നിക്ഷേപിക്കുവാന്‍ സാധിക്കും. അത് നിങ്ങളുടെ സമ്പാദ്യം ഇരട്ടിക്കുന്നതിനും നാല്‍പ്പതാം വയസ്സില്‍ തന്നെ കോടിപതിയാവുകയും ചെയ്യാം. കോടിപതിയാകുന്നതിനായി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പണം ചിലവഴിക്കുവാനും ബാക്കി മുഴുവന്‍ തുകയും ഉറപ്പുള്ള നിക്ഷേപങ്ങളില്‍ നിക്ഷേപിക്കുവാനും നിങ്ങള്‍ക്ക് സാധിക്കണം. സാമ്പത്തിക അച്ചടക്കമാണ് ഇതിനായി നിങ്ങള്‍ പിന്തുടരേണ്ട പ്രധാന കാര്യം. നിക്ഷേപങ്ങളില്‍ റിസ്‌ക് ഏറ്റെടുക്കുവാനുള്ള മനസ്സും ഒപ്പം ഉണ്ടാകണം. 

മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെ പെട്ടെന്ന് സമ്പാദ്യം ഇരട്ടിക്കുന്നതിനുള്ള മികച്ച ഉപാധി. പണപ്പെരുപ്പത്തെ മറികടന്ന് ഉയര്‍ന്ന ആദായം ഉറപ്പുവരുത്താന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകന് സാധിക്കുന്നു. പോര്‍ട്ട് ഫോളിയെ വൈവിധ്യവത്ക്കരണമാണ് ഉയര്‍ന്ന ആദായത്തിനായി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങളില്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. എസ്‌ഐപിയിലൂടെ നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യാം. അതുവഴി ചെറിയ പ്രായത്തില്‍ തന്നെ ചെറിയ തുക നിക്ഷേപിച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുകയും ചെയ്യാന്‍ സാധിക്കും. 

സമയം മുന്നോട്ട് പോകുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് നിക്ഷേപിക്കുന്ന തുകയും ക്രമാനുഗതമായി വര്‍ധിപ്പിക്കാം.

English Summary: How can you become a millionaire at the age of 40?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds