എന്താണ് FPO ? (What is FPO)
കാർഷിക-കാർഷികാനുബന്ധമേഖലകളെ പരിപോഷിപ്പിക്കുവാനും കർഷകർക്കും സംരംഭകർക്കും നൈപുണ്യശേഷി മെച്ചപ്പെടുത്തുവാനും മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുവാനും വേണ്ടിയുള്ള ഒരു ബഹുതല സംഘടനാ രൂപമാണ് FPO
ഇത് ഏതൊക്കെ പദ്ധതികൾ വിഭാവനം ചെയ്യുന്നു ? (Schemes under FPO)
ആകാശമാണ് അതിർത്തി എന്ന് പറയാം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക- (Animal husbandry)മൃഗസംരക്ഷണ-മത്സ്യമേഖലാ പദ്ധതികൾ .ഹോർട്ടികൾച്ചർ മിഷൻ . ആത്മ , MSME സ്കീമുകൾ, തേൻ സംഭരണം, പച്ചക്കറി- ഫലവർഗകൃഷി, അന്താരാഷ്ട്ര നിലവാരത്തിലുള്ള പാക്കിംഗ് സംവിധാനങ്ങൾ, ആഴ്ച ചന്തകൾ, ഇക്കോ ഷോപ്പുകൾ, കാർഷിക കർമസേന, അഗ്രി ക്ലിനിക്കുകൾ, സംഭരണ കേന്ദ്രങ്ങൾ ,ഇവയ്ക്കാവശ്യമായ യന്ത്രവൽക്കരണം, പരിശീലന പരിപാടികൾ ഇവയെ ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടിയോജിപ്പിക്കൽ തുടങ്ങി വ്യത്യസ്തവും പുതുമയാർന്നതുമായ പരിപാടികളുടെ സംയോജിത രൂപമാണ് FPO
ഇതിൽ ആർക്കൊക്കെ അംഗമാകാം ? (Who can Become member)
FP0 കർഷകരുടെ സംഘമാണ് . നിലവിൽ ചെറുതും വലുതുമായ കൃഷി ചെയ്യുന്നവർ (മട്ടുപ്പാവ് / ഗ്രോബാഗ് കൃഷി ഉൾപ്പെടെ) .കാർഷിക വൃത്തിയോട് താൽപര്യമുള്ളവർ, കോഴി, ആട്, മാട്, മൽസ്യം, തേനീച്ച കൃഷിയിൽ (Bee farming) ഏർപ്പെട്ടവർ. ഭക്ഷ്യസംസ്ക്കരണം, കാർഷിക വിളകളുടെ മൂല്യവർദ്ധിത ഉത്പന്നം, വളം ഉൽപാദനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരും ആയവ ചെയ്യാൻ താൽപര്യമുള്ളവർ എന്നിങ്ങനെ ആർക്കും ഇതിൽ ഓഹരി ഉടമകളാകാം.
ഇതിൽ ഓഹരിയെടുക്കണമെങ്കിൽ എന്ത് ചെയ്യണം ? (Process to take share )
കേരളത്തിലെ 14 ജില്ലകളിലായി പുതിയതായി SFAC യുടെ പിന്തുണയോടെ 100 FP0 കൾ ഉടൻ ആരംഭിക്കും
അതാത് ജില്ലകളിലെ താമസക്കാർ ബന്ധപ്പെട്ട FPO യ്ക്ക് പേര്, വയസ്, മേൽവിലാസം, ഏതെങ്കിലും കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെങ്കിൽ അയതിൻ്റെ വിവരം , സ്വന്തമായോ പാട്ടത്തിനോ സ്ഥലമുണ്ടെങ്കിൽ ആയതിൻ്റെ വിസ്തീർണ്ണം, ഫോൺ നമ്പർ എന്നിവ സഹിതം FP0 പ്രൊമോട്ടർക്ക് നേരിട്ടോ വാട്സ് അപ്പ് വഴിയോ വിവരം നൽകണം. അപേക്ഷ പരിശോധിച്ച് അംഗീകരിക്കുന്ന മുറക്ക് രജിസ്‌ട്രേഷൻ സമയത്ത് ഒരു ഓഹരിക്ക് 2000 രൂപ ബാങ്ക് അക്കൗണ്ട് വഴി അടയ്ക്കണം. ഒരാൾക്ക് ഒന്നിലധികം ഓഹരികൾ എടുക്കാം അതിന് മുൻപ് ഒരോ പ്രദേശത്തും യോഗങ്ങൾ വിളിച്ചു കൂട്ടി വ്യക്തത വരുത്തുന്നതുമാണ്.
ഓഹരി കൊണ്ടുള്ള നേട്ടമെന്ത് ? (Benefits of share)
ഓഹരി ഉടമകൾ മേൽ സൂചിപ്പിച്ച തരത്തിൽ സംരംഭങ്ങളിൽ ഏർപ്പെടുമ്പോൾ ലഭ്യമാകുന്ന വരുമാനം . കമ്പനി നൽകുന്ന ബോണസ്, ഓഹരി ഉടമകൾക്ക് ഓഹരിക്ക് ആനുപാതികമായി ലഭിക്കുന്ന ലാഭവിഹിതം, കാര്യശേഷി വികസനം എന്നിവയെല്ലാം നേട്ടങ്ങളാണ്.
മറ്റ് നേട്ടങ്ങൾ (Other benefits)
ഗുണനിലവാരമുള്ള വിത്തുകൾ . തൈകൾ, വളങ്ങൾ, കുമ്മായം, വളർച്ചാ ത്വരകങ്ങൾ, കീടനാശിനികൾ എന്നിവയും ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങളും വളരെ ലാഭകരമായി അംഗങ്ങൾക്ക് വാങ്ങുവാൻ കഴിയും
മറ്റ് വിവരങ്ങൾ
FP0 അംഗമാകണമെങ്കിൽ എവിടെ ബന്ധപ്പെടണം
9447591973 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ് ആപ്പ് ചെയ്യുകയോ ആവാം
Share your comments