<
  1. News

ഓട് മേഞ്ഞ വീട് ചിലവ് കുറച്ച് എളുപ്പത്തിൽ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ

സാധാരണക്കാർക്ക് ഓട് മേഞ്ഞ വീട് ചിലവ് കുറച്ച് എളുപ്പത്തിൽ നിർമ്മിക്കാനുള്ള ഏതാനും നിർദ്ദേശങ്ങളാണ് ഇനി പറയാൻ പോകുന്നത്.

Arun T
ഓട് മേഞ്ഞ വീട്
ഓട് മേഞ്ഞ വീട്

 സാധാരണക്കാർക്ക് ഓട് മേഞ്ഞ വീട് ചിലവ് കുറച്ച് എളുപ്പത്തിൽ നിർമ്മിക്കാനുള്ള ഏതാനും നിർദ്ദേശങ്ങളാണ് ഇനി പറയാൻ പോകുന്നത്.

1. വീട്ടിലെ അംഗങ്ങളുട എണ്ണമനുസരിച്ച് ചെറിയ പ്ലാൻ തയ്യാറാക്കുക. ഒരു സാധാരണ കുടുംബത്തിന് 3BHK വീട് ധാരാളമാണ്. ആവശ്യമെങ്കിൽ വീട്ടുനമ്പർ കിട്ടിയ ശേഷം സിറ്റ്ഔട്ടും വർക്ക് എരിയയും കൂട്ടിയെടുക്കാം. അങ്ങനെ ചെയ്യുമ്പോൾ വീട്ട് നികുതിയിൽ കുറവ് വരും.
2. വീടിന്റെ തറ കുഴിയാട്ട എടുത്ത് ഉറപ്പുള്ള രീതിയിൽ ചെങ്കല്ല്/കരിങ്കല്ല് ഉപ്പയോഗിച്ച് കെട്ടുക. ബെൽറ്റ്‌ വാർക്കണം എന്ന് നിർബന്ധം ഇല്ലാ.

3. ചുറ്റുമുള്ള ഭിത്തി കെട്ടുവാൻ സിമന്റ് കട്ടകളും. അകത്ത് ഭിത്തിക്ക് ഇന്റർലോക്ക് കട്ടകളും (തേക്കണ്ടാത്തത്) ഉപയോഗിക്കാം. ഇതുകൊണ്ട് ഉള്ള ഗുണം അകത്തെ ബിത്തികളിൽ രണ്ടു വശം തേക്കുന്നത്തിന്റെ ചിലവ് ചുരുക്കാം. കൂടാതെ ആ ഭിത്തികൾ ഇന്റർലോക്ക് ആയതിനാൽ പൊളീഷ് ചെയ്താൽ ഇന്റീരിയർ നാച്ചുറൽ ഭംഗിയുണ്ടാകും./
അതല്ലങ്കിൽ അവരവരുടെ ഇഷ്ടം പോലെ മുഴുവൻ സിമന്റ് കട്ടയിലോ ഇന്റർലോക്ക് കട്ടയിലോ ഭിത്തി കെട്ടാം.
4. ലിന്റൽ വർക്കണമെന്ന് നിർബന്ധമില്ല. കട്ടിളകൾ, ജനലുകൾ ഇവയെല്ലാം റെഡിമെയ്ഡ് സിമെന്റ് ഉത്പന്നങ്ങൾ ഉപയോഗിക്കാം.

4. ആവശ്യമായ വയറിങ്/ പ്ലംബ്ബിങ് സാധനങ്ങൾ മാത്രം വാങ്ങിക്കുക. അനാവശ്യ അലങ്കാര ലൈറ്റ്/ പൈപ്പ് പോയിന്റുകൾ ഒഴിവാക്കുക.
5. മേൽക്കൂരയിലെ ഉത്തരം, കഴിക്കോൽ, പട്ടിക ഇവയെല്ലാം സ്റ്റീൽ ഉപയോഗിച്ചു പണിയുക. ഓട് മേയും മുൻപേ ഇവ പെയിന്റ് ചെയ്യുക. തുരുമ്പ് പിടിക്കുന്നത് തടയാൻ ഇത് ഗുണം ചെയ്യും.
6. ഗ്രാനൈറ്റ് ഒഴിവാക്കി വില കുറഞ്ഞ ടൈൽസ് നിലത്ത് ഉപയോഗിക്കാം. ഗ്രാനൈറ്റ് ആവശ്യമെങ്കിൽ നഞ്ചഗോഡ് (mysore), ജിഗനി (ബാംഗ്ലൂർ) മൊത്ത മാർക്കറ്റിൽ നിന്നും വിലകുറവിൽ മേടിക്കാം. സ്‌ക്വയർ ഫീറ്റ് നാല്പതു രൂപ മുതൽ ഗ്രാനൈറ്റ് ലഭിക്കും.

7. പെയിന്റ് ചെയ്യുന്നതിനു മുന്നോടിയായി ഭിത്തിയും കട്ടിളകളും പ്രൈമർ അടിക്കുമ്പോൾ പെയിന്റ് ചെയ്യാൻ ആഗ്രഹിക്കുന്ന കളറിന്റെ സ്റ്റെയിനർ പ്രൈമറിൽ മിക്സ്‌ ചെയ്ത് അടിച്ചാൽ പിന്നെ ഒരു കോട്ട് പെയിന്റ് കൊണ്ട് പെയിന്റിങ് ഭംഗിയായി തീർക്കാം. ഇത് കൊണ്ടുള്ള ലാഭം പെയിന്റ് കുറവ് മതി, പണിയും കുറവ് മതി.
8. വാതിലുകൾ മോർബിയിൽ(ഗുജറാത്ത്) നിന്നും ഇറക്കുമതി ചെയ്യുന്ന റെഡിമെയ്ഡ് തേക്ക് ഉത്പന്നങ്ങളുടെ ഉപയോഗിക്കാം. അയ്യായിരം രൂപ മുതൽ ഡോർ ലഭിക്കും.
9. ബാത്രൂംവാതിൽ , ജനൽപ്പാളികൾ ഫൈബർ, അലുമിനിയം ഉപയോഗിക്കാം. സീലിംഗ് ആവശ്യമെങ്കിൽ ഫൈബർ സീലിംഗ് ചെയ്യാം.
10, കർട്ടൻ, മാറ്റ് ഇവ ഒന്നിച്ചു മൊത്തമായി മേടിക്കുക. മൊത്തമായി മേടിക്കുമ്പോൾ പൈസ കുറവുണ്ട്.

ഈ പറഞ്ഞവയെല്ലാം വളരെ നിർധനരായവർക്ക് തീരെ ചിലവ് ചുരുക്കി പരമാവധി 5 -7 ലക്ഷം രൂപക്ക് ഉള്ളിൽ വീട് വെക്കാനുള്ള കുറുക്കുവഴികളാണ്. വീട് എങ്ങനെ വെക്കുന്നു എന്നതിലല്ല. വീടിന്റെ അകവും പുറവും ചെടികളും ചെറു ഫലവൃക്ഷങ്ങളാലും അലങ്കരിച്ച് വൃത്തിയായി സൂക്ഷിക്കുന്നതിലാണ് വീടിന്റെ ഭംഗി.

English Summary: How to make a house at low cost using old techniques

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds