ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ ചെന്നും സേവിങ്‌സ് അക്കൗണ്ട് തുറക്കാം.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തപാല്‍ വകുപ്പിനാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളുടെ ചുമതല. പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്കാണ്.
നിലവില്‍ 4 ശതമാനം പലിശ സിംഗിള്‍, ജോയിന്റ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
ഓരോ മാസവും പലിശ കണക്കാക്കി വാര്‍ഷികാടിസ്ഥാനത്തിലാണ് പലിശ വരുമാനം അക്കൗണ്ടിലെത്തുക. നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ റിസ്‌കില്‍ സ്ഥിരമായ വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്.
പോസ്റ്റ് ഓഫീസ് അക്കൗണ്ട് സവിശേഷതകള്‍ പണമടച്ച് മാത്രമേ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ.
പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലും പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് തുറക്കാം; 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വയം അക്കൗണ്ട് തുറക്കാനും അത് നിയന്ത്രിക്കാനും അവസരമുണ്ട്. അക്കൗണ്ട് തുറക്കുമ്പോള്‍ത്തന്നെ നോമിനേഷന്‍ വിവരങ്ങള്‍ നല്‍കാം. സിംഗിള്‍, ജോയിന്റ് അക്കൗണ്ട് സൗകര്യം പോസ്റ്റ് ഓഫീസ് സേവിങ്‌സ് പദ്ധതിയിലുണ്ട്; രണ്ടോ മൂന്നോ ആളുകള്‍ക്ക് സംയുക്തമായി ജോയിന്റ് അക്കൗണ്ട് തുറക്കാം.
ചെക്ക് സൗകര്യമില്ലാത്ത അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് 50 രൂപയാണ്. ചെക്ക് സൗകര്യമുള്ള അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് 500 രൂപയാണ്. മൂന്നു സാമ്പത്തിക വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇടപാട് നടത്തിയാല്‍ അക്കൗണ്ട് സജീവമായി നിലനിര്‍ത്താം. 10 വയസ്സിന് മുകളിലുള്ള ഏതൊരു ഇന്ത്യന്‍ പൗരനും പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് തുറക്കാം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമുണ്ട്. ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് ഒരു വ്യക്തിക്ക് ഒരു സിംഗിള്‍ അക്കൗണ്ടും ഒരു ജോയിന്റ് അക്കൗണ്ടും തുറക്കാന്‍ മാത്രമാണ് അനുവാദം.
പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഓണ്‍ലൈന്‍ വഴി എങ്ങനെ തുറക്കാം? ഓണ്‍ലൈന്‍ വഴി പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് തുറക്കുന്നത് ലളിതമാണ്.
താഴെ പറയുന്ന പ്രകാരം നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് എളുപ്പം ഓണ്‍ലൈന്‍ വഴി തുറക്കാം. ആദ്യം ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തുടര്‍ന്ന് 'സേവിങ്‌സ് അക്കൗണ്ട്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം 'അപ്ലൈ നൗ' ക്ലിക്ക് ചെയ്യാം. ഇവിടെ അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കണം. വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ 'സബ്മിറ്റ്' ബട്ടണ്‍ അമര്‍ത്താം. ഇനി ആവശ്യമായ എല്ലാ കെവൈസി രേഖകളും സമര്‍പ്പിക്കണം.
നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അപേക്ഷകന്റെ വിലാസത്തില്‍ ഇന്ത്യാ പോസ്റ്റില്‍ നിന്നും 'വെല്‍ക്കം കിറ്റ്' എത്തും. ചെക്ക് ബുക്ക്, എടിഎം കാര്‍ഡ്, ആധാര്‍ സീഡിങ്, ഇ-ബാങ്കിങ്/മൊബൈല്‍ ബാങ്കിങ് ലോഗിന്‍ വിവരങ്ങള്‍ എന്നിവയെല്ലാം വെല്‍ക്കം കിറ്റിലുണ്ടാകും.
Share your comments