1. Livestock & Aqua

ഒരു ലക്ഷം വരെ വാർഷിക വരുമാനം BV 380 കോഴി വിതരണം തുടങ്ങി : ഉടൻ അപേക്ഷിക്കുക

വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഒരു നല്ല സംരഭമാണ് മുട്ടക്കോഴി വളർത്തൽ.  ശ്രദ്ധയായ പരിചരണത്തോടു കൂടി നല്ല വരുമാനവും ഒപ്പം കുറച്ച് സമയവും മതി ഈ കാര്യങ്ങൾ നല്ല നിലയിൽ നോക്കി നടത്താൻ.

Arun T
മുട്ടക്കോഴി വളർത്തൽ
മുട്ടക്കോഴി വളർത്തൽ

വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഒരു നല്ല സംരഭമാണ് മുട്ടക്കോഴി വളർത്തൽ. 
ശ്രദ്ധയായ പരിചരണത്തോടു കൂടി നല്ല വരുമാനവും ഒപ്പം കുറച്ച് സമയവും മതി ഈ കാര്യങ്ങൾ നല്ല നിലയിൽ നോക്കി നടത്താൻ.
മുട്ടയും കോഴിവളവും മുട്ട കഴിഞ്ഞ കോഴിയും വിപണനം നടത്തി നമുക്ക് വരുമാനം ഉണ്ടാക്കാം.
ഇനി ഈ ഒരു വരവ് ചെലവുകളുടെ കണക്ക് ഒന്ന് നോക്കാം.
മുട്ട വിപണത്തിന് നമുക്ക് വളർത്താൻ പറ്റിയ ഏറ്റവും നല്ല ഒരു കോഴിയാണ് BV 380 ഇനം അതിനായി ഇതിനെ തന്നെ തെരഞ്ഞെടുക്കുക.

ഇത് മുട്ടക്കായി മാത്രം വളർത്തുന്ന ഹൈബ്രിഡ് കോഴികൾളാണ്.
ഇതിന്റെ ശരാശരി മുട്ടയുൽപാദനം 90 % ആണ്
1 കോഴിക്ക് 65 ദിവസം ആകുമ്പോൾ വില 190 രൂപ.
ഈ പ്രായത്തിലാണ് കോഴിയെ വാങ്ങുന്നതെങ്കിൽ.
100 കോഴിയെ വളർത്താൻ ആഗ്രഹിക്കുന്നവർ.
190 X 100 = 19000 രൂപ മുടക്കണം.

കോഴികൾ മുട്ട ഇട്ടു തുടങ്ങുന്നത് 126 ദിവസം മുതൽ അതായത് 4 മാസത്തിൽ .
1 കർഷകന് 65 ദിവസം പ്രായമായ കോഴികളെ കിട്ടിക്കഴിഞ്ഞാൽ മുട്ടയിടുന്നത് വരെ 60 ദിവസം തീറ്റ നൽകണം. ആ സമയത്ത് കോഴിയിൽ നിന്നുംവരുമാനം ലഭിക്കില്ല എന്നത് മനസ്സിലാക്കണം..
ഈ സമയം കോഴികൾക്ക് നൽകേണ്ട തീറ്റ ഗ്രോവർ ഈ ഒരു 50 കിലോ ചാക്ക് തീറ്റക്ക് വില 1250 രൂപ

1 കോഴിക്ക് 80 മുതൽ 100gm തീറ്റക്രമത്തിൽ ഒരു ദിവസം 10kg നൽകണം
മുട്ട ഇടുന്നത് വരെ 100 കോഴിക്ക് ആകെ 600 Kgതീറ്റ യാണ് കൊടുക്കേണ്ടത്. അപ്പോൾ
600 /50= 12 ചാക്ക് തീറ്റ നൽകണം
12x 1250 = 15000 രൂപ ചെലവ് വരും.
30 ആഴ്ച ആകുമ്പോൾ 90% മുട്ട ഭിച്ചു തുടങ്ങും

1 മുട്ടക്ക് വില 5.50 ആയി കണക്കാക്കാം. 6 രൂപ മുതൽ 7 രൂപ വരെ നമ്മൾ പുറത്തു നിന്ന് വാങ്ങുന്ന വില
നമ്മൾ മുട്ട വിൽക്കുന്ന വിലകണക്കാക്കി 90 x 5.50 = 495 രൂപ . ഇത് ഒരു ദിവസം വിൽക്കുന്ന കണക്കാണ്
എന്നാൽ 1 മാസം 495 x 30 = 14850 രൂപ ലഭിക്കും
അങ്ങനെയെങ്കിൽ 1 വർഷം 14850 x 12 = 178200 രൂപയാണ് കിട്ടുക 
ഇതിന്റെ ചെലവുകൾ ഒന്ന് കൂട്ടിനോക്കാം

മുട്ട ഇടുന്നത് വരെ കൊടുക്കുന്ന തീറ്റ ചിലവ് 15000 രൂപ
മുട്ട ഇട്ട് തുടങ്ങിയത് മുതൽ കൊടുത്ത തീറ്റ ലെയർ മാഷ് 50 Kg ചാക്ക് വില 1150 രൂപ
1 വർഷം 3600kg തീറ്റ വേണം
3600/50= 72 ചാക്ക്
72x 1150= 82800 രൂപ 1 വർഷം ചെലവ് തുക.
1 മാസം എക്സ്ട്രാ ചെലവ് 500 രൂപ.
12 X 500 = 6000 രൂപ
ആകെ ചെലവ് 88800 രൂപ.
അകെ വരവ് 1 വർഷം മുട്ടയിൽ നിന്ന് മാത്രം = 178200 രൂപ
ചെലവ് എക്ട്രാ ഉൾപ്പടെ. 88800 രൂപ
ബാക്കി . 178200-88800 = 89400 രൂപ 1 വർഷം

1 മാസം എല്ലാ ചെലവുകളും കഴിഞ്ഞ് ഈ പറഞ്ഞ കണക്ക് ഏറ്റവും കുറഞ്ഞ മുട്ട വിലയാണ് 5.50 വെച്ച് കൂട്ടിയപ്പോൾ കിട്ടുന്ന ലാഭം മുട്ടയിൽ നിന്ന് മാത്രം 89400/12 = 7450 രൂപ.
ഇനി ഒരു BV 380 കോഴിയിൽ നിന്നും ലാഭകരമായി മുട്ട ലഭിക്കുന്നത് 18 മാസം മാത്രമാണ്.
മുകളിൽ പറഞ്ഞത് 12 മാസത്തെ കണക്ക് മാത്രമാണ്.
ബാക്കി 6 മാസം 7450 x 6= 44700
അതായത് 100 കോഴിയുടെ ഒരു യൂണിറ്റിൽ നിന്നും നമുക്ക് ലഭിക്കുന്ന വരുമാനം മുട്ടയിൽ നിന്ന് മാത്രം 89400 + 44700 = 134100 രൂപ ( ചെലവുകൾ എല്ലാം കഴിഞ്ഞ്)
കോഴിയെ വാങ്ങാൻ ചില വാക്കിയത് 19000 രൂപ
മുട്ട ഇട്ട് കഴിഞ്ഞ കോഴിക്ക് ഏകദേശം 2 കിലോ തൂക്കം കണക്കാക്കുക
1 കിലോക്ക് 125 രൂപ എന്ന കണക്കിൽ ഇറച്ചിക്ക് നൽകുമ്പോൾ
100 കോഴിക്ക് 25000 രൂപ ലഭിക്കും
കോഴിയെ വാങ്ങാൻ ചില വാക്കിയ 19000 രൂപ കുറച്ചാൽ അതിൽ നിന്നും 6000 രൂപ ലഭിക്കും.
ഇനി കോഴിവളം നിങ്ങൾക്ക് സംസ്കരിച്ച് നൽകാൻ കഴിയും എങ്കിൽ 100 കോഴിയിൽ നിന്നും 1 ദിവസം 5 കിലോ വളം ലഭിക്കും
ഒരു ബാച്ചിൽ നിന്ന് ലഭിക്കുന്ന വളം
540 x 5 = 2700 Kg
20 കിലോ ചാക്കിന് 200 രൂപ
2700/20 = 135 ചാക്ക്
135 X 200 = 27000 രൂപ

അല്പം മെനക്കെട്ടാൽ കിട്ടുന്ന അധിക വരുമാനം വളത്തിൽ നിന്ന് 27000 രൂപ ..
100 കോഴിയുടെ കൂടിന് 25000 രൂപ കണക്കാക്കിയാൽ പോലും ഒരു കൂട്ടിൽ 5 ബാച്ച് കൃഷി ചെയ്യാം അപ്പോൾ കൂടിന്റെ വില 1 ബാച്ചിന് 5000 രൂപ മാത്രം
പിന്നെ എങ്ങനെയാണ് കോഴി വളർത്തൽ നഷ്ടം എന്ന് പറയുക.
ഇത് മുട്ട വില ഏറ്റവും കുറഞ്ഞ നിരക്കായ 5.50 എന്ന റേറ്റിൽ കണക്കാക്കുമ്പോൾ കിട്ടുന്നതാണ് ഈ കണക്കുകൾ..
നിങ്ങളുടെ പ്രാദേശിക വില ഇതിൽ കൂടുതൽ ആണെങ്കിൽ ഒന്ന് കണക്കാക്കി നോക്കൂ
വരുമാനത്തിൽ നല്ല മാറ്റം ഉണ്ടാകും
കോഴി കാഷ്ട്ടം അത് നല്ല വളമാക്കി മാർക്കറ്റിൽ ഇറക്കാനും നല്ല ഒരു വഴിയുണ്ട്.

ഇനി ഈ പറഞ്ഞ ഒന്നിനും വയ്യാത്ത കുറച്ചാൾക്കാറുണ്ട്
അവർക്ക് എല്ലാം നഷ്ട്ടകണക്കുകൾ മാത്രമാണ്
NB.നമ്മൾ പരിശ്രമിച്ചാൽ നമുക്ക് വിജയിക്കാം
മുട്ട കോഴിയുടെ വലിയ ഹൈ ടെക് കൂട് സെറ്റ് ചെയ്തു തരുന്നതാണ്

നിങ്ങളുടെ ആവശ്യം ഞങ്ങളെ അറിയിച്ചാൽ നിങ്ങളുടെ അടുക്കൽ ഫാംടെക് എത്തും.

FARM TECH
POULTRY FARM EQUIPMENTS

KOLLAM
KADAKKAL
CHITHARA
PH :9747842679, 8547452679

English Summary: BV 380HEN DISTRIBUTE ALL OVER KERALA AND DISTRICT : SOON APPLY

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds