ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ഓഫ് പേർസണൽ സെലെക്ഷനിലെ (IBPS) വിവിധ തസ്തികകളിൽ നിയമനം ഒക്ടോബർ 1 മുതൽ ആരംഭിച്ചു. അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അസിസ്റ്റന്റ് പ്രൊഫസർ, ഫാക്കൽറ്റി റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസോസിയേറ്റ്, ഹിന്ദി ഓഫീസർ, ഐ.ടി എഞ്ചനീയർ (ഡേറ്റാ സെന്റർ), ഐ.ടി ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സോഫ്ട് വെയർ ഡവലപ്പർ ആൻഡ് ടെസ്റ്റർ (ഫ്രണ്ട് എൻഡ്, ബാക്ക് എൻഡ്) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് മനസ്സിലാക്കാം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖമുണ്ടായിരിക്കും.
1000 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാർഡ് (രൂപെ, വിസ, മാസ്റ്റർ കാർഡ്, മാസ്ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, ഐ.എം.പി.എസ്, ക്യാഷ് കാർഡ്, മൊബൈൽ വാലറ്റ് എന്നീ രീതികളിൽ പണമടയ്ക്കാം.
എൻ.പി.സി.ഐ.എല്ലിൽ 75 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ 782 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
Share your comments