ഐ.ഡി.ബി.ഐ. (IDBI Bank Recruitment) ബാങ്കിലെ ആയിരത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എക്‌സിക്യുട്ടീവ്, അസിസ്റ്റന്റ് മാനേജർ എന്നീ തസ്‌തികകളിലാണ് ഒഴിവുകൾ. എക്‌സിക്യുട്ടീവിന്റെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബാങ്കിങ് ആന്‍ഡ് ഫിനാന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വഴിയായിരിക്കും അസിസ്റ്റന്റ് മാനേജരുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. അപേക്ഷ www.idbibank.in വഴി ജൂണ്‍ 17 വരെ നല്‍കാം. ഉദ്യോഗാർത്ഥികൾക്കായി ഓൺലൈൻ പരീക്ഷ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ idbibank.in വഴി അപേക്ഷ സമർപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/06/2022)
അവസാന തിയതി
ജൂൺ 3 മുതൽ അപേക്ഷനടപടികൾ ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 17 ആണ്
ഒഴിവുകളുടെ വിശദാംശങ്ങൾ
എക്‌സിക്യുട്ടീവിന്റെ 1044 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ 500 ഒഴിവുകൾ
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തെ വിവിധ മേഖലകളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷിക്കേണ്ട വിധം
* ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - idbibank.in
* ഹോംപേജിലെ ഐഡിബിഐ എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2022 ലിങ്കിൽ ക്ലിക്ക് ചെയ്യുക
* ഓപ്പൺ ആകുന്ന പേജിൽ വിശദാംശങ്ങൾ നൽകുക
* അപേക്ഷയിൽ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം നൽകുകസബ്മിറ്റ് ചെയ്യുക
* ഡൗൺലോഡ് ചെയ്ത് കോപ്പി എടുക്കുക
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/06/2022)
വിദ്യാഭ്യാസ യോഗ്യത
ഐഡിബിഐ എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഉദ്യോഗാർത്ഥി ഇന്ത്യാ ഗവൺമെന്റ് അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ അതിന് തത്തുല്യമായിരിക്കണം. ഡിപ്ലോമ കോഴ്‌സ് മാത്രമുള്ളത് യോഗ്യതാ മാനദണ്ഡത്തിൽ പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Share your comments