<
  1. News

ഒരു തൊഴിൽ ആണോ നിങ്ങളെ അലട്ടുന്ന പ്രശ്നം, എങ്കിൽ അതിവേഗം തൊഴിൽ ലഭിക്കുവാൻ ഇവിടെ രജിസ്റ്റർ ചെയ്യൂ...

20 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ കരസ്ഥമാക്കുവാൻ മികച്ച അവസരമാണ് ഈ പദ്ധതി

Priyanka Menon
20 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ കരസ്ഥമാക്കുവാൻ മികച്ച അവസരമാണ് ഈ പദ്ധതി
20 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ കരസ്ഥമാക്കുവാൻ മികച്ച അവസരമാണ് ഈ പദ്ധതി

സംസ്ഥാന സർക്കാരിൻറെ ഏറ്റവും പുതിയ അഭിമാന പദ്ധതിയാണ് എൻറെ തൊഴിൽ എൻറെ അഭിമാനം. 2026 നകം 20 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ കരസ്ഥമാക്കുവാൻ മികച്ച അവസരമാണ് ഈ പദ്ധതി. ആഗോള രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും കേരളത്തിലെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുവാനും ആയി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഇത്.

ബന്ധപ്പെട്ട വാർത്തകൾ: ഐബിപിഎസ് 4016 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള നോളജ് എക്കണോമി മിഷനാണ് ഇതിൻറെ പ്രവർത്തന ചുമതല. സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ വരുന്ന നാലുവർഷം കൊണ്ട് പരമാവധി സൃഷ്ടിക്കാൻ ആകുന്നത് രണ്ടുലക്ഷത്തോളം തൊഴിൽ അവസരങ്ങൾ മാത്രമാണ്. കേരളത്തിലെ തൊഴിൽരഹിതർ എല്ലാം ഇതിൽ ഉൾപ്പെടുത്തുക അസാധ്യമാണ്. അതുകൊണ്ടുതന്നെ ദേശീയ അന്തർദേശീയ തലത്തിൽ ധാരാളം ലോക തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് ഇവ പരമാവധി ഉപയോഗപ്പെടുത്താൻ ആകുന്ന വിധം നൈപുണ്യ പരിശീലനം നൽകി അടുത്ത നാല് വർഷത്തിനുള്ളിൽ ചുരുങ്ങിയത് 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക എന്നതാണ് ഈ മിഷന്റെ പ്രാഥമിക ലക്ഷ്യം.

The project is a great opportunity for more than 20 lakh people to get employment by 2026.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/06/2022)

കേരള നോളജ് എക്കണോമി മിഷൻ

ലോകമെമ്പാടുമുള്ള തൊഴിൽദാതാക്കളെയും വൈജ്ഞാനികമായി അനുയോജ്യരായ തൊഴിലാളികളെയും നൈപുണ്യ പരിശീലന ഏജൻസികളെയും കൂട്ടിച്ചേർക്കുന്ന കേരള നോളജ് എക്കണോമി മിഷന്റെ കീഴിൽ രൂപംകൊടുത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് വർക്ക് ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റം. തൊഴിലന്വേഷകരുടെ കഴിവിനും ശേഷിക്കും താൽപര്യവും അനുസരിച്ച് ഇഷ്ടമുള്ള തൊഴിലിടം തെരഞ്ഞെടുക്കാനുള്ള സംവിധാനമാണ് ഇത്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് തൊഴിൽ മേഖലയുടെ ആവശ്യകതയനുസരിച്ച് നൈപുണ്യം വർധിപ്പിച്ചു തൊഴിൽ സാധ്യത വർദ്ധിപ്പിക്കാനുള്ള പരിശീലനം നൽകുന്നു. തൊഴിലുടമകൾ തങ്ങൾക്ക് പറ്റിയ തൊഴിലന്വേഷകരെ ഇവിടെ നിന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. മികച്ച പ്രതിഫലം പറ്റുന്ന രീതിയിലുള്ള ഫ്രീലാൻസ് ജോലികളും ഇവിടെയുണ്ട്.

ഈ പദ്ധതി വഴി ആർക്കൊക്കെ പ്രയോജനം ഉണ്ടാകും

1. കഴിവും യോഗ്യതയും പരിശീലനത്തിലൂടെ മെച്ചപ്പെടുത്തി നിലവിലെ തൊഴിലിനേക്കാൾ മികച്ച തൊഴിൽ ആഗ്രഹിക്കുന്നവർക്ക്.

2. വിവിധ കാരണങ്ങളാൽ ഇടയ്ക്കുവെച്ച് തൊഴിൽ ഉപേക്ഷിക്കേണ്ടിവന്ന വനിതകൾക്ക്.

3. വിദേശത്തെ തൊഴിൽ ഉപേക്ഷിക്കുകയോ നഷ്ടമായോ നാട്ടിലെത്തിയ പ്രവാസികൾക്ക്.

എന്താണ് ഇതിൽ പങ്കു ചേരുവാൻ ഉള്ള യോഗ്യത

1. 18നും 59നും ഇടയിൽ പ്രായമുള്ളവർ ആകണം.

2. പ്ലസ് ടു/ പ്രീ ഡിഗ്രി /ഐടിഐ /ഡിപ്ലോമ /ഡിഗ്രി തുടങ്ങിയവയോ അതിനുമുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കോ പങ്കുചേരാം.

ഈ പദ്ധതിയിൽ എങ്ങനെ ഭാഗമാകാം?

Knowledgemission.kerala.gov.in എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പേര് രജിസ്റ്റർ ചെയ്യുക. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമായ വ്യക്തിത്വവികസനം, നൈപുണ്യ പരിശീലനം, കമ്മ്യൂണിക്കേഷൻ, പരിശീലനം കരിയർ മെന്റർമാരുടെ സേവനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി തൊഴിലുകൾക്ക് പ്രാപ്തമാക്കുക.

തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകുന്നവർ

1. ASAP kerala

2. KASE

3. വ്യവസായ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും

4. കുടുംബശ്രീ

5. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും

ബന്ധപ്പെട്ട വാർത്തകൾ: Good News! നിങ്ങളുടെ പക്കലുള്ള 5 രൂപ നോട്ട് മതി, 1000വും 30,000വും സമ്പാദിക്കാം, വിശദമായി അറിയുക

English Summary: If the problem is bothering you is a job, then register here to get a job quickly

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds