രാജ്യതലസ്ഥാനമായ ഡൽഹിയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ ഉഷ്‌ണതരംഗം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളായ ഒഡീഷ, ആന്ധ്ര പ്രദേശിന്റെ തീരദേശങ്ങൾ, എന്നിവിടങ്ങളിൽ ഐഎംഡി ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ച് കേന്ദ്രം. ആന്ധ്രാപ്രദേശിന്റെ തീരദേശങ്ങൾ, തെലങ്കാന എന്നിവിടങ്ങളും ഉഷ്ണ തരംഗത്തിന്റെ സ്വാധീനത്തിലാണ് എന്ന് വിദഗ്ദ്ധർ അറിയിച്ചു.
വടക്കൻ തീരപ്രദേശമായ ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും അടുത്ത 5 ദിവസത്തേക്ക് ഉഷ്ണതരംഗം ബാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ അടുത്ത രണ്ട് ദിവസത്തേക്ക് കടുത്ത ചൂടും താപനിലയും പ്രതീക്ഷിക്കാം. അതോടൊപ്പം സാധാരണ താപനില 6.5 ഡിഗ്രി വരെയായി ഉയരുമെന്ന് അറിയിച്ചു. ഇതിന് പുറമെ ഒഡീഷ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ അടുത്ത 2 മുതൽ 3 ദിവസത്തേക്ക് ഉഷ്ണതരംഗങ്ങൾ ബാധിക്കും. ഞായറാഴ്ച ഒഡീഷയിലും, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മേഖലയിൽ 2 മുതൽ 3 ദിവസത്തിനുള്ളിൽ തീവ്രമായ രീതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അടുത്ത 2 മുതൽ 3 ദിവസങ്ങളിൽ വിദർഭയിലും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധർ കൂട്ടിച്ചേർത്തു. അടുത്ത 2 മുതൽ 3 ദിവസത്തേക്ക് തെക്കൻ ഉത്തർപ്രദേശിലും, ഡൽഹി എൻസിആറിലും, ദക്ഷിണ ഹരിയാന മേഖലയിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നതായി വിദഗ്ധർ കൂട്ടിച്ചേർത്തു. നിലവിൽ സാധാരണ താപനിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല, 1 മുതൽ 2 ഡിഗ്രി വരെ മാത്രമേ ഉയരൂമെന്നും, കൂടിയ താപനില 40-ലധികമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: Cyclone Biparjoy: അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കും
Pic Courtesy: Pexels.com
Source: Indian Meteorological Department
Share your comments