<
  1. News

തെങ്ങ് കയറ്റ തൊഴിലാളികൾക്ക് കൂടുതൽ മെച്ചപ്പെട്ട കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി

തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നീഷ്യന്മാർ എന്നിവർക്കായി നാളികേര വികസന ബോർഡ് നടപ്പാക്കുന്ന കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി, 2020 നവംബർ മുതൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചിട്ടുണ്ട്. പുതുക്കിയ പോളിസി പ്രകാരം ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമായി ഉയർന്നിട്ടുണ്ട്.

Meera Sandeep
Improved Coconut Security Insurance Scheme for Coconut Tree Climbing Workers
Improved Coconut Security Insurance Scheme for Coconut Tree Climbing Workers

തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നീഷ്യന്മാർ എന്നിവർക്കായി നാളികേര വികസന ബോർഡ് നടപ്പാക്കുന്ന  കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി, 2020 നവംബർ മുതൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചിട്ടുണ്ട്. പുതുക്കിയ  പോളിസി പ്രകാരം ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ  5 ലക്ഷമായി ഉയർന്നിട്ടുണ്ട്.

ഇതൊരു അപകട ഇൻഷുറൻസ് ആണ്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് വഴി നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള ആശുപത്രി ചിലവുകളും ഉൾപ്പെടും. നാളികേര വികസന ബോര്‍ഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി,  നീര ടെക്നിഷ്യൻ പരിശീലനം എന്നിവയുടെ കീഴിലുള്ളവർക്ക് ആദ്യവർഷം പോളിസി സുരക്ഷ സൗജന്യമായിരിക്കും. ഇക്കാലയളവിൽ അവർ അടയ്‌ക്കേണ്ട പ്രീമിയം തുകയായ Rs 398.65/- രൂപ, ബോർഡ്  മുഴുവനായി വഹിക്കുന്നതാണ്. ഒരു വർഷമാണ് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുക.

നാളികേര വികസന ബോർഡ് ഉത്പന്ന നിർമാണ രീതികൾ പഠിപ്പിക്കും

കാലാവധി അവസാനിക്കുന്ന പക്ഷം   99 രൂപ (25%) അടച്ചു ഇതേ പോളിസിയുടെ ഗുണഫലങ്ങൾ ഗുണഭോക്താക്കൾക്ക് പദ്ധതിയ്ക്ക് കീഴിൽ തുടർന്നും  സ്വന്തമാക്കാവുന്നതാണ്. 18നും 65നും ഇടയിൽ പ്രായമുള്ള പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികൾക്കും, തങ്ങളുടെ വിഹിതമായ 99 രൂപ അടച്ചു ഒരുവർഷ കാലത്തേയ്ക്ക്  പദ്ധതി സുരക്ഷ നേടാവുന്നതാണ്.

കൃഷി ഉദ്യോഗസ്ഥൻ /പഞ്ചായത്ത് പ്രസിഡന്റ്‌ /CPF ഉദ്യോഗസ്ഥർ /CPC ഡയറക്ടർസ് എന്നിവരുടെ സാക്ഷ്യപ്പെടുത്തൽ അടങ്ങിയ പൂരിപ്പിച്ച അപേക്ഷകൾ , പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ  സഹിതം  ചെയർമാൻ നാളികേര വികസന ബോർഡ് SRV റോഡ് , കേര  ഭവൻ , കൊച്ചി  - 682011, കേരളം എന്ന വിലാസത്തിൽ അയക്കണം.നാളികേര വികസന ബോര്‍ഡിന്റെ പേരില്‍ എറണാകുളത്ത് മാറാവുന്ന 99 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും ഇതോടൊപ്പം വയ്ക്കേണ്ടതാണ്.

തെങ്ങുകൃഷിക്കായുള്ള നാളീകേര വികസന ബോർഡിൻറെ സഹായങ്ങൾ

ഗുണഭോക്താക്കളുടെ വിഹിതമായ പ്രീമിയം തുക ഓൺലൈനായും അടയ്ക്കാം.അപേക്ഷ അടക്കമുള്ള മറ്റു വിവരങ്ങൾ ബോർഡിന്റെ വെബ്സൈറ്റായ  www.coconutboard.gov.in ൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കായി www.coconutboard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അല്ലെങ്കിൽ ബന്ധപ്പെടുക

സ്റ്റാറ്റിസ്റ്റിക്സ്  വിഭാഗം, നാളികേര വികസന ബോർഡ്, കൊച്ചി. ഫോൺ : 0484-2377266  – Extn : 255.

English Summary: Improved Coconut Security Insurance Scheme for Coconut Tree Climbing Workers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds