മുഹമ്മ: കരപ്പുറത്തെ കൃഷിയിടത്തിൽ കാലം തെറ്റിയ വിളവെടുപ്പിലും നൂറു മേനിയുമായി വീട്ടമ്മമാർ. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിലെ ധനലക്ഷി കാർഷിക ഗ്രൂപ്പാണ് തങ്ങളുടെ കൃഷിത്തോട്ടത്തിൽ നിന്നും കാലവർഷക്കെടുതിയിലും കപ്പ കൃഷിയിൽ മികച്ച വിളവ് എടുത്തത്.
കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ജൈവ പച്ചക്കറികൾ കരപ്പുറത്ത് കൃഷി ചെയ്തുവരുകയാണ്. For the last five years, they have been cultivating organic vegetables
ഇവരുടെ തോട്ടത്തിൽ ഉയർന്ന തുണ്ടത്തിലാണ് കപ്പ കൃഷി നടത്തിയതെങ്കിലും ശക്തമായ കാലവർഷപ്പെയ്ത്തിൽ കൃഷിയിടത്തിൽ വെള്ളം കയറുകയായിരുന്നു. പാകമാകാൻ ഒരു മാസം കൂടി ഉണ്ടെന്നിരിക്കെയാണ് വിളവെടുത്തത്. എങ്കിലും ഈ വീട്ടമ്മമാർക്ക് നിരാശപ്പെടേണ്ടി വന്നില്ല. മരച്ചീനിക്കൊപ്പം പച്ചക്കറികളും ഇവരുടെ തോട്ടത്തിൽ നിറഞ്ഞിരുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഹാമാരിയ്ക്കൊപ്പം പേമാരിയും ക്ഷീരകർഷകർക്ക് പ്രളയദുരിതാശ്വാസ സഹായവുമായി മിൽമ
Share your comments