ആലപ്പുഴ : പെട്രോനെറ്റ് എല് എന് ജി ലിമിറ്റഡിന്റെ സഹായത്തോടെ സംസ്ഥാന തീര ദേശ വികസന കോര്പറേഷന് മത്സ്യ തൊഴിലാളികളുടെ കുടുംബത്തിലെ വിദ്യാര്ത്ഥിനികള്ക്ക് സൈക്കിള് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല വിതരണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു . State Coastal Development Corporation with the help of Petronet LNG Ltd byecycle distribution was inagurated by minister GSudhakaran performed. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകളില്ലാതെ മന്ത്രിയുടെ തൂക്കുകുളത്തെ മണ്ഡല വികസന ഓഫീസില്‍ വെച്ച് വിതരണം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍, സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ എം ഡി പി ഐ ഷെയ്ഖ് പരീദ്, ജില്ലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് കുമാര്‍, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
ആലപ്പുഴ ജില്ലയില്‍ 20 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നായി 464 വിദ്യാര്‍ഥിനികള്‍ക്കാണ് സൈക്കിള്‍ വിതരണം ചെയ്യുന്നത്. 18 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പെട്രോനെറ്റ് എല് എന് ജി ലിമിറ്റഡിന്റെ സാമൂഹിക ബാധ്യത ഫണ്ട് ഉപയോഗിച്ചാണ് സൈക്കിള്‍ വിതരണം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്തു നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചിരുന്നു. 9 തീര ദേശ ജില്ലകളിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ 7, 8, 9 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കിള്‍ വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 102 വിദ്യാര്‍ഥിനികള്‍ക്കും എറണാകുളം ജില്ലയില്‍ 137വിദ്യാര്‍ഥിനികള്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ 114 വിദ്യാര്‍ഥിനികള്‍ക്കും മലപ്പുറം ജില്ലയില്‍ 185 വിദ്യാര്‍ഥിനികള്‍ക്കും കോഴിക്കോട് ജില്ലയില്‍ 291 വിദ്യാര്‍ഥിനികള്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 70 വിദ്യാര്‍ഥിനികള്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 102 വിദ്യാര്‍ഥിനികള്‍ക്കും ഇതിനോടകം സൈക്കിള്‍ വിതരണം ചെയ്തു കഴിഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ക്ഷീരകർഷകര്‍ക്ക് 77 കോടി രൂപയുടെ സബ്സിഡി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു
Share your comments