ഗോസ്റ്റ് പെപ്പര്‍ (Ghost Pepper) ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് ഇനി ലണ്ടനിലേക്ക്.
2009 ലിൽ ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്നപേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഗോസ്റ്റ് പേപ്പറിന് വിദേശത്തും ആരാധകരുണ്ട്. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇത് ഉൽപ്പാദിപ്പിക്കുന്നത്. രാജാ മിർച്ച എന്നും ഈ മുളകിന് വിളിപ്പേരുണ്ട്. ഗോസ്റ്റ് പെപ്പര്‍, ഇതാദ്യമായി നാഗലാൻറിൽ നിന്ന് ലണ്ടനിലേക്ക് കയറ്റുമതി ചെയ്തു. ഗുവാഹത്തി വഴിയാണ് കയറ്റുമതി. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ട്വിറ്ററിൽ ചിത്രങ്ങൾ സഹിതം വിശേഷങ്ങൾ പങ്കു വെച്ചത്.
ഗോസ്റ്റ് പെപ്പറിന്റെ കയറ്റുമതി ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് കൂടുതൽ കരുത്തേകും എന്നാണ് കരുതുന്നത്. പെട്ടെന്ന് നശിച്ച് പോകും എന്നതിനാൽ മുളക് കയറ്റുമതി വെല്ലുവിളിയാണെങ്കിലും നാഗലാൻഡ് സംസ്ഥാന കാര്‍ഷിക ബോര്‍ഡുമായി ചേര്‍ന്ന് കേടുപാടുകൾ ഇല്ലാതെ മുളക് ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ട് എന്ന് കേന്ദ്രം ഉറപ്പാക്കുന്നുണ്ട്.
ആസാമിൽ നിന്ന് നാരങ്ങ, ചുവന്ന അരി എന്നിവ ലണ്ടനിലേക്കും യുഎസിലേക്കും ഈ വര്‍ഷം കയറ്റുയമതി ചെയ്തിരുന്നു.
Share your comments