ഇന്ത്യൻ ആർമിയിൽ (Indian Army) ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എന്‍ജിനീയറിങ് ബിരുദക്കാരാണ് യോഗ്യത നേടിയവർ. ആകെ 40 ഒഴിവാണുള്ളത്. 2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. ജൂൺ 9 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/05/2022)
ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 20-27 വയസ്സ് ആണ് പ്രായപരിധി. 1 ജനുവരി 2023 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1996 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകർ. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക.
ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർമാരുടെ (ടെക്‌സ്റ്റൈൽസ്) ഒഴിവുകൾ
ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
സിവില്‍-9,
ആര്‍ക്കിടെക്ചര്‍-1,
മെക്കാനിക്കല്‍-6,
ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്-3,
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം.എസ്സി.
കംപ്യൂട്ടര്‍ സയന്‍സ്-8, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-3, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍-1,
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-3,
ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒ (DRDO)ൽ റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ; ശമ്പളം 54000
എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ്-1,
ഇലക്ട്രോണിക്സ്-1,
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍-1,
പ്രൊഡക്ഷന്‍-1,
ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്-1,
ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-1.
Share your comments