ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) (Indian Army SSC Tech) പുരുഷൻമാരുടെ കോഴ്‌സിലേയ്ക്കും വിമൻ കോഴ്‌സിലേയ്‌ക്കും അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ആർമി എസ്‌എസ്‌സി ടെക് 175 പുരുഷന്മാർക്കും 14 വനിതകൾക്കുമുള്ള റിക്രൂട്ട്‌മെന്റിലെയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/08/2022)
അവസാന തിയതി
ഓഗസ്റ്റ് 24 2022 വരെ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത:
ബന്ധപ്പെട്ട വിഭാഗങ്ങളിലെ ബിടെക്/ ബിഇ. അവസാനവർഷക്കാർക്കും അപേക്ഷിക്കാം. വിഭാഗം തിരിച്ചുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ വിവരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത വേണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/08/2022)
പ്രായപരിധി :
2023 ഏപ്രിൽ ഒന്നിന് 20 – 27 വയസ്സിനുള്ളിൽ ആയിരിക്കണം∙
തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവും വൈദ്യപരിശോധനയുമുണ്ട്.
പരിശീലനം: ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/08/2022)
മരണമടഞ്ഞ സേനാ ഉദ്യോഗസ്‌ഥരുടെ ഭാര്യമാർക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത.
പ്രായപരിധി: 35. അവസാന തീയതി: സെപ്റ്റംബർ 9. ഓഫ്‌ലൈനായി അപേക്ഷിക്കണം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
Share your comments