ഇന്ത്യൻ റെയിൽവേയിൽ അപ്രന്റിസ് ഒഴിവുകൾ. വാരാണസിയിലുള്ള ബനാറസ് ലോക്കമോട്ടീവ് വർക്സിലാണ് അപ്രന്റിസ് നിയമനം നടത്തുന്നത്. വിവിധ വിഭാഗങ്ങളിലായി 374 ഒഴിവുകൾ ഉണ്ട്. ഫിറ്റർ, കാർപെന്റർ, പെയിന്റർ (ജനറൽ), മെഷിനിസ്റ്റ്, വെൽഡർ (ജി ആൻഡ് ഇ), ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ് നിയമനം. കൂടുതൽ വിവരങ്ങൾ http://blw.indianrailways.gov.in സന്ദർശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കേരള ബാങ്കിലെ 150 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം നിയമനം
അവസാന തീയതി
ഉദ്യോഗാർത്ഥികൾക്ക് നവംബർ 25 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
വിദ്യഭ്യാസ യോഗ്യത
നോൺ ഐടിഐ വിഭാഗത്തിൽ 50ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഐടിഐ വിഭാഗത്തിൽ കുറഞ്ഞത് 50ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയവും (10 + 2 പരീക്ഷാരീതി) അല്ലെങ്കിൽ തത്തുല്യ യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസാകണം.
ബന്ധപ്പെട്ട വാർത്തകൾ: നോര്‍ക്ക - യു.കെ കരിയര്‍ ഫെയര്‍ മൂന്നാം എഡിഷൻ നവംബർ 10 വരെ കൊച്ചിയില്‍
പ്രായപരിധി
നോൺ ഐടിഐ വിഭാഗത്തിൽ 15മുതൽ 22വയസ് വരെയാണ് പ്രായപരിധി. ഐടിഐ വിഭാഗത്തിൽ 15മുതൽ 24 വയസ് വരെ. പരിശീലന സമയത്ത് സ്റ്റൈപൻഡ് അനുവദിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/11/2023)
അപേക്ഷ ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല.
Share your comments