ഇന്ത്യന്‍ അരിയുടെ കയറ്റുമതി വന്‍പ്രതിസന്ധിയില്‍ (India's Rice Export Faces Crisis due to Lockdown)
ഇന്ത്യയുടെ അരി കയറ്റുമതി വലിയ പ്രതിസന്ധി നേരിടുകയാണ്. കോവിഡ് 19 ലോക്ക്ഡൗണ്‍ വന്നതോടെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ കയറ്റുമതി കമ്പനികളും അരി വ്യാപാരികളും മടിക്കുകയാണ്.കയറ്റുമതി നാല് അഞ്ച് മടങ്ങ് താഴ്ന്നനിലയിലാണ് ഇപ്പോഴുള്ളതെന്ന് Lal Mahal Gropന്റെ ഉടമ പ്രേം ഗര്‍ഗ് പറഞ്ഞു. 44 രാജ്യങ്ങളിലേക്കാണ് ലാല്‍ മഹല്‍ കയറ്റുമതി ചെയ്തുകൊണ്ടിരുന്നത്.2018-19 ലെ അരി കയറ്റുമതി 12 ദശലക്ഷം ടണ്ണായിരുന്നു.
ഇന്ത്യന്‍ അരിയുടെ കയറ്റുമതി വന്‍പ്രതിസന്ധിയില്‍ (India's Rice Export Faces Crisis due to Lockdown)
ഇന്ത്യയുടെ അരി കയറ്റുമതി വലിയ പ്രതിസന്ധി നേരിടുകയാണ്. കോവിഡ് 19 ലോക്ക്ഡൗണ്‍ വന്നതോടെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ കയറ്റുമതി കമ്പനികളും അരി വ്യാപാരികളും മടിക്കുകയാണ്. തൊഴിലാളികള്‍ ജോലിക്ക് എത്താത്തതും സ്‌റ്റോക് ലഭ്യമാകാത്തതും തുറമുഖങ്ങളിലെ കയറ്റുമതി ശ്രൃംഖലയിലെ നിശ്ചലാവസ്ഥയുമാണ് പ്രതിസന്ധിക്ക് കാരണം. നിലവിലുള്ള കരാറുകള്‍ പോലും കൃത്യമായി പാലിക്കാന്‍ കഴിയുന്നില്ലെന്ന് വ്യാപാര കേന്ദ്രങ്ങള്‍ പരിതപിക്കുന്നു. ' ലോക്ക്ഡൗണ്‍ കാരണം ചരക്ക് നീക്കം നടക്കുന്നില്ല. അതിനാല്‍ തന്നെ ഷിപ്പ്‌മെന്റും നിന്നിരിക്കയാണ്. ചരക്ക് വാഹനങ്ങളുടെ ഡ്രൈവറന്മാരും പോര്‍ട്ടിലും മില്ലിലും തൊഴിലാളികളും എത്തിച്ചേരുന്നില്ല', അരി കയറ്റുമതി അസോസിയേഷന്‍ (Rice Exporters Association-REA) പ്രസിഡന്റ് ബി.വി.കൃഷ്ണറാവു പറയുന്നു.
Courtesy -Business Standard
തായ്‌ലന്റിന് നേട്ടം (Thailand gains due to India's lockdown)
ഇന്ത്യയുടെ കയറ്റുമതി പ്രതിസന്ധി തായ്‌ലന്റിന് ഗുണകരമായി മാറിയിരിക്കയാണ്. വളരെ ഉയര്‍ന്ന വിലയില്‍ അരിയുടെ കയറ്റുമതി നടത്തി ലാഭം നേടുകയാണ് തായ്‌ലന്റ് . പാവപ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളാണ് ഇതിന്റെ പ്രധാന ഇരകളാകുന്നത്. ഉയര്‍ന്ന വിലയ്ക്ക് അരി വാങ്ങാന്‍ കഴിയാത്തത് അവരെ പട്ടിണിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.തായ്‌ലന്റിലെ കയറ്റുമതി വില കഴിഞ്ഞ ഏഴ് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കയാണ്.
Courtesy-trade genus india
ഡിമാന്‍ഡ് ഉയര്‍ന്നു, സപ്ലൈ കുറഞ്ഞു ( High demand, limited supply)
കംബോഡിയയും വിയറ്റ്‌നാമും മ്യാന്‍മറും കയറ്റുമതി കുറച്ചതോടെ ഇന്ത്യന്‍ അരിക്ക് അന്താരാഷ്ട്ര വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. എന്നാല്‍ വിദേശ കച്ചവടക്കാര്‍ക്ക് ക്വാട്ട് നല്‍കാന്‍ അറച്ചു നില്‍ക്കുകയാണ് ഇന്ത്യന്‍ കച്ചവടക്കാര്‍. ലോക്ക്ഡൗണ്‍ എപ്പോള്‍ കഴിയും, ചരക്ക് നീക്കം എന്നേക്ക് സുഗമമാകും തുടങ്ങിയ അനിശ്ചിത സാഹചര്യങ്ങളാണ് തങ്ങളെ പിറകോട്ടു വലിക്കുന്നതെന്ന് ട്രേയ്‌ഡേഴ്‌സ് പറയുന്നു. കയറ്റുമതി നാല് അഞ്ച് മടങ്ങ് താഴ്ന്നനിലയിലാണ് ഇപ്പോഴുള്ളതെന്ന് Lal Mahal Groupന്റെ ഉടമ പ്രേം ഗര്‍ഗ് പറഞ്ഞു. 44 രാജ്യങ്ങളിലേക്കാണ് ലാല്‍ മഹല്‍ കയറ്റുമതി ചെയ്തുകൊണ്ടിരുന്നത്.
Courtesy- Financial express
വന്‍തോതിലുള്ള കെട്ടിക്കിടപ്പ് ( Stock under lockdown)
ഇപ്പോള്‍ നാല് ലക്ഷം ടണ്‍ നോണ്‍-ബസ്മതി (Non-Basmati) അരിയാണ് വിവിധ തുറമുഖങ്ങളിലായി കെട്ടിക്കിടക്കുന്നത്. ഒരു ലക്ഷം ബസ്മതി അരിയും (Basmati Rice) ഇത്തരത്തില്‍ കിടപ്പുണ്ട്. ബംഗ്ലാദേശ്(bangladesh),നേപ്പാള്‍(Nepal),ബെനിന്‍(Benin), സെനഗല്‍ (Senegal) എന്നീ രാജ്യങ്ങളിലേക്കാണ് നോണ്‍-ബസ്മതി കയറ്റി അയയ്ക്കുന്നത്. ഇറാന്‍,സൗദി അറേബ്യ,ഇറാഖ് എന്നീ രാജ്യങ്ങളിലേക്കാണ് പ്രീമിയം ബസ്മതി അരി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ' കയറ്റുമതിയില്‍ വന്‍കുതിപ്പുണ്ടായ ഫെബ്രുവരിക്ക് ശേഷമാണ് കൊവിഡ് പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങിയത്. തായ്‌ലന്റിലുണ്ടായ വരള്‍ച്ചയും വിയറ്റ്‌നാമിലേയും ബംഗ്ലാദേശിലെയും വിലവര്‍ദ്ധനവുമാണ് നേരത്തെ മോശമായിരുന്ന മാര്‍ക്കറ്റിന് മുന്നേറാന്‍ അനുകൂല ഘടകമായത്', Rice Exporters Association എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് കുമാര്‍ പറഞ്ഞു.
Courtesy -Out look India
കയറ്റുമതിയിലെ പ്രതീക്ഷകള്‍( Expectations on Export )
2018-19 ലെ അരി കയറ്റുമതി 12 ദശലക്ഷം ടണ്ണായിരുന്നു. എന്നാല്‍ 2020 ല്‍ ഇത് വളരെ കുറഞ്ഞതായി APEDA (Agricultural and Processed Food Export Development Authority ) രേഖകള്‍ പറയുന്നു. 2020ലെ ആദ്യ 9 മാസത്തിലെ കയറ്റുമതി 63,98,275 ടണ്‍ മാത്രമാണ്. പ്രാദേശിക വില ഉയര്‍ന്നു നിന്നതിനാലാണ് കയറ്റുമതി കുറഞ്ഞത് എന്നു മനസിലാക്കി സര്‍ക്കാര്‍ 15 ശതമാനം കയറ്റുമതി സബസിഡി പ്രഖ്യാപിച്ചു. അതോടെയാണ് ഫെബ്രുവരിയില്‍ കയറ്റുമതി വിപണി സജീവമായത്.
English Summary: India's Rice Export Faces Crisis due to Lockdown Indian ariyudae kayattumathi van prathisandhiyil
Share your comments