സമൂഹത്തിലെ ദരിദ്രര്‍ക്കും കുറഞ്ഞ വരുമാനമുള്ളവർക്കും വേണ്ടി കേന്ദ്ര സര്‍ക്കാർ നടപ്പിലാക്കിവരുന്ന ഒരു അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന അഥവാ പിഎംഎസ്ബിവൈ. ഒരോ വര്‍ഷത്തിലും അപകടം മൂലം ഉണ്ടാകുന്ന മരണത്തിനും അംഗ വൈകല്യങ്ങള്‍ക്കും പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്.
കോവിഡ് വ്യാപനത്തിന് ശേഷം ഇന്‍ഷുറന്‍സ് അനിവാര്യമായ സേവനമാണെന്നത് സാധാരാണക്കാരുള്‍പ്പെടെ രാജ്യത്തെ എല്ലാ ജനങ്ങളും തിരിച്ചറിഞ്ഞു. സർക്കാർ പദ്ധതികളിലൂടെയും സമൂഹത്തിലെ നാനാ ഭാഗങ്ങളിലുള്ള ജനങ്ങളിലേക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നടപ്പിലാക്കി വരുന്നു.
തുച്ഛമായ തുക നല്‍കി ഇത്തരം പദ്ധതികളിൽ ഏവർക്കും ഗുണഭോക്താക്കളാകാന്‍ സാധിക്കും. പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന, പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന എന്നിവ അത്തരത്തിലുള്ള സര്‍ക്കാര്‍ പദ്ധതികളാണ്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എസ്ബിഐ അക്കൗണ്ടുള്ളവർക്ക് 4 ലക്ഷം രൂപ വരെ പരിരക്ഷ നേടാനാകുന്ന പുതിയ പദ്ധതിയെ കുറിച്ച് എസ്ബിഐ തങ്ങളുടെ ട്വിറ്റര് പേജിൽ പങ്കുവച്ചു.
4 ലക്ഷം രൂപ വരെ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന പദ്ധതിക്ക് ആകെ 342 രൂപ മാത്രമാണ് പ്രീമിയം തുക എന്നത് ഇതിന്റെ സവിശേഷതയാണ്. ഓട്ടോ ഡെബിറ്റ് രീതിയില് ഉപയോക്താവിന്റെ അക്കൗണ്ടില് നിന്നും പ്രീമിയം തുക ഈടാക്കുന്നതാണ് പദ്ധതി.
പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജനയിലൂടെ ഓരോ അംഗവും പ്രതിവര്‍ഷം വെറും 12 രൂപ രൂപ മാത്രമാണ് പദ്ധതിയ്ക്കായി പ്രീമിയം നല്‍കേണ്ടത്.
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് സമ്മതം നൽകിയവർക്കും പോളിസി വാങ്ങാനാകും. എല്ലാ വർഷവും മെയ് 31നകം പോളിസി വാങ്ങിയിരിക്കണം എന്നും നിർബന്ധമുണ്ട്.
സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് സൗകര്യത്തിലൂടെയാണ് ഇൻഷുറൻസ് പ്രീമിയത്തിലേയ്ക്ക് പണം ഈടാക്കുന്നത്. ഇൻഷുറൻസുള്ള ആൾ അപകടത്തിൽ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ലഭിക്കും. അപകടത്തിൽ രണ്ട് കണ്ണുകൾ, കൈകാലുകൾ നഷ്ടപ്പെട്ടാൽ 2 ലക്ഷം രൂപ ലഭിക്കും. ഒരു കണ്ണിന് അപകടമുണ്ടായാലോ കൈകാലുകൾ ഭാഗികമായി നഷ്ടപ്പെട്ടാലോ ഒരു ലക്ഷം രൂപയും ഇൻഷുറൻസ് പണം ലഭിക്കും.
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന; വിശദാംശങ്ങൾ
2015ലാണ് സര്‍ക്കാര്‍ പ്രധാനമന്ത്രി സുരക്ഷ ബീമ യോജന അവതരിപ്പിക്കുന്നത്. ഈ സ്‌കീമിന്റെ വാര്‍ഷിക പ്രീമിയം തുക 330 രൂപയാണ്. 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള ആർക്കും ഈ പദ്ധതിയില്‍ അംഗത്വമെടുക്കാം.
ബാങ്കിനെയോ ഇന്‍ഷുറന്‍സ് കമ്പനിയെയോ സമീപിച്ചാണ് പിഎംഎസ്ബിവൈയുടെ വരിക്കാരാകേണ്ടത്. ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ പോളിസി എടുക്കാനുള്ള സൗകര്യവുമുണ്ട്. പ്രധാന ബാങ്കുകളില്‍ ഭൂരിഭാഗവും ഈ സംവിധാനത്തിലൂടെ വരിക്കാരാവാനാണ് നിർദേശിക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലൂടെ ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും ടോള്‍ ഫ്രീ നമ്പറുകളിലേക്ക് ഉപയോക്താക്കൾക്ക് സന്ദേശം അയയ്ക്കാനും കഴിയും.
Share your comments