കൃഷി ഭവനുകളിൽ ഇന്റേണ്‍ഷിപ്പിന് ഉദ്യോഗാർഥികൾക്ക് അവസരം. എറണാകുളം ജില്ലയിലെ കൃഷി ഭവനുകളിലേക്ക് (Ernakulam Krishi bhavans) 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് (Internship for 180 days) അപേക്ഷ ക്ഷണിച്ചു.
കൃഷി ഭവനിൽ ഇന്റേണ്‍ഷിപ്പ് (Internship at Krishi Bhavan)
ഇന്റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതി പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഓര്‍ഗാനിക് ഫാമിങ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.keralaagriculture.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ അയക്കാം. അപേക്ഷകരുടെ പ്രായപരിധി 18 വയസ് മുതല്‍ 41 വരെയാണ്.
ജൂലൈ 20 അവസാന തീയതി (Deadline July 20)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. വിശദ വിരങ്ങൾക്ക് 0484 2422224 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക. paoernakulam@gmail.com എന്ന മെയിൽ വിലാസത്തിലും ബന്ധപ്പെടാം.
നവകേരളം കർമപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് അവസരം (Internship opportunity in Nava Kerala Karma Project)
എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/ എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിങ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം കർമ പദ്ധതിയില്‍ (Nava Kerala Project) ഇന്റേണ്‍ഷിപ്പിനായി അപേക്ഷിക്കാം.
ആറ് മാസം കാലാവധിയിലുള്ള ഇന്റേൺഷിപ്പിനാണ് അവസരം ഒരുങ്ങുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സംസ്ഥാനത്തെ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കർമപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. ഉദ്യോഗാർഥികൾക്ക് അതത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതാണ്.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും ലഭിക്കും. ഉദ്യോഗാർഥികളെ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിൽ ഇന്റേൺഷിപ്പിനായി തെരഞ്ഞെടുക്കുന്നു.
അവസാന തീയതി ജൂലൈ 23 (Deadline: 23rd July)
27 വയസ് ആണ് പ്രായപരിധി. ഹരിതകേരളം മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താം. അതായത്, www.careers.haritham.kerala.gov.in മുഖേന താൽപ്പര്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂലൈ 23.
ബന്ധപ്പെട്ട വാർത്തകൾ: സൗദി അറേബ്യയിൽ പുരുഷനഴ്സുമാർക്ക് അവസരം
Share your comments