തിരുവനന്തപുരം: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ഡിജിറ്റൽ വിഭജനം കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സംസ്ഥാന ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീമതി ശിൽപ വി കുമാർ, ഐഎഫ്എസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ (ഐസിഎആർ-സിടിസിആർഐ) അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
ലിംഗപരമായ പ്രശ്നങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ സാങ്കേതികവിദ്യയ്ക്ക് അതീവ പ്രാധാന്യം ഉണ്ടെന്ന് ചടങ്ങിൽ ആധ്യക്ഷം വഹിച്ച സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവർഗ്ഗവിളകളിൽ പോഷക സമൃദ്ധമായ വിള - കാച്ചിൽ
മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ സ്ഥാപനത്തിലെ വനിതകളെചടങ്ങിൽ ആദരിക്കുകയും, ആഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
വനിതാക്ഷേമ- പരാതി പരിഹാര സമിതി ചെയർപേഴ്‌സൺ കൂടിയായ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എസ്.എസ്.വീണ, സ്വാഗതവും, ശാസ്ത്രജ്ഞ ഡോ. വിശാലാക്ഷി ചന്ദ്ര നന്ദിയും പറഞ്ഞു.
Share your comments