ലോകത്തെയാകെ പിടിച്ചുലച്ച കോവിഡ് രോഗവ്യാപനം നമ്മെ പഠിപ്പിച്ചത് സാമ്പത്തീക ആസൂത്രണത്തിന്റെ പ്രാധാന്യം കൂടിയാണ്. അടിയന്തിര സമയത്ത് ഉപയോഗപ്പെടുത്താന്‍ പണം കരുതി വയ്ക്കാത്തവര്‍ നീണ്ടു പോകുന്ന ലോക്ക് ഡൗണ്‍ സമയത്തുള്‍പ്പെടെ ആശുപത്രി ചിലവുകള്‍ക്കും മറ്റ് ദൈനംദിന ചിലവുകള്‍ക്കും വരെ വേണ്ടി പ്രയാസപ്പെടുന്നത് നാം കണ്ടു.
ഇനിയുള്ള ജീവിതത്തില്‍ നമുക്കീ തെറ്റുകള്‍ ആവര്‍ത്തിക്കാതെ വേണം മുന്നോട്ട് പോകുവാന്‍. അതുപോലെ നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാനും സ്ഥിരമായുള്ള നിക്ഷേപം ആരംഭിക്കുകയോ മതിയായ പരിരക്ഷ ഉറപ്പു നല്‍കുന്ന പോളിസി വാങ്ങിക്കുകയോ വേണം. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ അതവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തും.
ഏത് നിക്ഷേപത്തില്‍ നിന്നായാലും പരമാവധി നേട്ടം കൈവരിക്കുന്നതിനായി മാതാ പിതാക്കള്‍ നേരത്തേ നിക്ഷേപം ആരംഭിക്കേണ്ടതായുണ്ട്. ഏതൊരു മാതാപിതാക്കളുടേയും ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കും അവരുടെ കുട്ടികളുടെ ഭാവി. നിങ്ങളുടെ അഭാവത്തിലും നിങ്ങളുടെ കുട്ടിയുടെ എല്ലാ ആവശ്യങ്ങളും നിവൃത്തിക്കുവാന്‍ ചൈല്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളിലൂടെ സാധിക്കും. ഉന്നത വിദ്യാഭ്യാസം പോലുള്ള നിങ്ങളുടെ കുട്ടിയുടെ ഭാവിയിലെ സുപ്രധാന ആവശ്യങ്ങള്‍ അഭിമുഖീകരിക്കുവാന്‍ അതുവഴി സാധിക്കും. കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കുവാന്‍ സാധിക്കുന്ന വിവിധ ഇന്‍ഷുറന്‍സ് പ്ലാനുകളെ നമുക്ക് പരിചയപ്പെടാം.
-
ചൈല്‍ഡ് യുലിപ്‌സ് (യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍)
ഇതില്‍ നല്‍കുന്ന പ്രീമിയം തുക ഡെബ്റ്റ്, ഇക്വിറ്റി ഇന്‍സ്ട്രുമെന്റുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. ദീര്‍ഘകാലത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍, ഉദാഹരണത്തിന് ചുരുങ്ങിയത് 10 വര്‍ഷത്തിന് മുകളില്‍ റിസ്‌കും കുറയും. വിപണിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന നിക്ഷേപ പദ്ധതി ആയതിനാല്‍ ഉയര്‍ന്ന ആദായവും ലഭിക്കും.
2. ചൈല്‍ഡ് എന്‍ഡോവ്‌മെന്റ് പ്ലാനുകള്‍
ഇതില്‍ നല്‍കുന്ന പ്രീമിയം തുക ഡെബ്റ്റ് ഉത്പ്പന്നങ്ങളിലാണ് നിക്ഷേപിക്കുക. ചൈല്‍ഡ് യുലിപ്‌സില്‍ നിന്ന് ലഭിക്കുന്ന അത്രയും ഉയര്‍ന്ന ആദായം ലഭിക്കുകയില്ല. ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കാണ്, ഉദാഹരണത്തിന് 10 വര്‍ഷത്തിന് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ചൈല്‍ഡ് എന്‍ഡോവ്‌മെന്റ് പ്ലാനുകള്‍ അനുയോജ്യം.
ഓരോ ഉപയോക്താവിന്റെയും സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപ പ്രതീക്ഷകളും വ്യത്യസ്തമായതിനാല്‍ ഒരാള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്ലാന്‍ ഏതാണെന്ന് കൃത്യമായി പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും പൊതുവായി പിന്തുടരുവാന്‍ സാധിക്കുന്ന ചില മാര്‍ഗനിര്‍ദേശങ്ങള്‍ പറയാം.
-
നിങ്ങളുടെ ലക്ഷ്യങ്ങള്‍ അറിയുക - നിങ്ങളുടെ കുട്ടിയ്ക്കായി വിദ്യാഭ്യാസം, വിവാഹം, മറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായി എത്ര തുക വേണ്ടി വരുമെന്ന് ആദ്യം തന്നെ കണക്കാക്കേണ്ടതുണ്ട്. ഇത് കണക്കാക്കുമ്പോള്‍ പണപ്പെരുപ്പ നിരക്ക് കൂടി പരിഗണിച്ചു വേണം കണക്കാക്കുവാന്‍.
-
ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോക്താക്കളില്‍ നിന്നും ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. പ്ലാന്‍ തെരഞ്ഞെടുക്കും മുമ്പ് താരതമ്യം ചെയ്ത് വേണം അന്തിമ തീരുമാനത്തിലെത്തുവാന്‍. ഗവണ്‍മെന്റ് പദ്ധതിയായ സുകന്യ സമൃദ്ധി യോജനയിലും പിപിഎഫിലും സ്വര്‍ണത്തിലുമൊക്കെ കുട്ടികള്‍ക്കായി നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്.
Share your comments