കൂടുതൽ പണം നേടണമെങ്കിൽ പണം ഇറക്കണം. പക്ഷെ എവിടെ നിക്ഷേപം നടത്തണമെന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
റിസ്‌ക് സാധ്യതയില്ലാത്ത മികച്ച ആദായം തരുന്ന പദ്ധതികളിലായിരിക്കണം നിക്ഷേപം നടത്തേണ്ടത്. അങ്ങനെയുള്ള പദ്ധതികളിൽ ഒന്നാണ് ന്യൂ പെന്‍ഷന്‍ സ്‌കീം അഥവാ എന്‍പിഎസ്.
ന്യൂ പെന്‍ഷന്‍ സ്‌കീം (New Pension Scheme – NPS)
NPS ല്‍ നിക്ഷേപിക്കുന്നതിലൂടെ റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യുവാന്‍ സാധിക്കും. എന്‍പിഎസില്‍ ദിവസേന 150 രൂപ വീതം നിക്ഷേപിച്ചാല്‍ റിട്ടയര്‍മെന്റ് സമയത്തേക്ക് നിങ്ങള്‍ക്ക് 1 കോടി രൂപ സമ്പാദിക്കുവാന്‍ സാധിക്കും. എന്‍പിഎസില്‍ നിക്ഷേപം നടത്തുന്നത് വളരെ എളുപ്പവും റിസ്‌ക് തീരെ കുറവുമാണ്. എന്നാല്‍ എന്‍പിഎസ് എന്നത് വിപണിയുമായി ബന്ധിപ്പിക്കപ്പെട്ട നിക്ഷേപ പദ്ധതിയാണെന്നും പ്രാധ്യാന്യത്തോടെ തന്നെ ഓര്‍ക്കേണ്ടതുണ്ട്.
പിപിഎഫ്‌നെക്കാളും ഇപിഎഫിനേക്കാളും ഉയര്‍ന്ന ആദായം
എന്‍പിഎസ് എന്നത് വിപണിയുമായി ബന്ധിപ്പിക്കപ്പെട്ട റിട്ടയര്‍മെന്റ് കാലത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. ഈ പദ്ധതിയ്ക്ക് കീഴില്‍ രണ്ട് സ്ഥലങ്ങളിലാണ് പണം നിക്ഷേപിക്കപ്പെടുന്നത്. ഇക്വിറ്റി അഥവാ ഓഹരി വിപണിയും ഡെബ്റ്റ് അഥവാ ഗവണ്‍മെന്റ് ബോണ്ടുകളും കോര്‍പ്പറേറ്റ് ബോണ്ടുകളും. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് എത്ര തുക ഇക്വിറ്റിയിലേക്ക് വകയിരുത്തണമെന്ന് നിക്ഷേപകന് തീരുമാനിക്കുവാന്‍ സാധിക്കും. സാധാരണയായി നിങ്ങളുടെ പണത്തിന്റെ 75 ശതമാനമാണ് ഇക്വിറ്റിയിലേക്ക് നിക്ഷേപിക്കുന്നത്. അതിനര്‍ഥം പിപിഎഫ്‌നെക്കാളും ഇപിഎഫിനേക്കാളും ഉയര്‍ന്ന ആദായം നിക്ഷേപകന് എന്‍പിഎസിലൂടെ ലഭിക്കും.
ദിവസേന 150 രൂപ മാത്രം നിക്ഷേപം
നിങ്ങള്‍ ജോലിയില്‍ പ്രവേശിച്ച് സമ്പാദിക്കുവാന്‍ ആരംഭിച്ചേയുള്ളൂവെങ്കില്‍ ചെറിയ തുക നിക്ഷേപിച്ചുകൊണ്ട് നിങ്ങള്‍ക്ക് എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കാം. ദിവസേന 150 രൂപ മാത്രം നിക്ഷേപിച്ച് നിക്ഷേപം ആരംഭിക്കാം. നിങ്ങള്‍ 25 വയസ്സുള്ള ഒരു വ്യക്തിയാണെന്നിരിക്കട്ടെ. ഒരു മാസം നിങ്ങള്‍ 4,500 രൂപ എന്‍പിഎസില്‍ നിക്ഷേപിക്കുന്നു. അതായത് ദിവസം 150 രൂപാ വീതം. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ റിട്ടയറാകും. അതിനര്‍ഥം നിങ്ങള്‍ തുടര്‍ച്ചയായ 35 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുന്നു. ഇതിന് 8 ശതമാനം പലിശ നിരക്കില്‍ ആദായം ലഭിക്കുവെന്നും കണക്കാക്കുക. അപ്പോള്‍ റിട്ടയര്‍മെന്റ് കാലമാകുമ്പോഴേക്കും നിങ്ങളുടെ കൈയ്യിലുള്ള ആകെ സമ്പാദ്യം 1 കോടി രൂപയായിരിക്കും.
ആകെ നിക്ഷപം - 18.90 ലക്ഷം രൂപ ആകെ ലഭിച്ച പലിശ - 83.67 ലക്ഷം മെച്വൂരിറ്റി തുക - 1.02 കോടി രൂപ ആകെ നികുതി ലാഭം - 5.67 ലക്ഷം
പ്രതിമാസ പെന്‍ഷന്‍
ഒറ്റത്തവണയായി എന്‍പിഎസിലെ ഈ തുക നിങ്ങള്‍ക്ക് പിന്‍വലിക്കുവാന്‍ സാധിക്കുകയില്ല. തുകയുടെ 60 ശതമാനം നിങ്ങള്‍ക്ക് പിന്‍വലിക്കാം. ബാക്കി 40 ശതമാനം തുക ആന്വുറ്റി പ്ലാനില്‍ നിക്ഷേപിക്കാം. അതിലൂടെ ഓരോ മാസവും നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുകയും ചെയ്യും. ഒറ്റത്തവണയായി 61.54 ലക്ഷം രൂപ പിന്‍വലിക്കാം. ഓരോ മാസവും 8 ശതമാനം പലിശ കണക്കാക്കിയാല്‍ നിങ്ങള്‍ക്ക് ഓരോ മാസവും 27,353 രൂപ പെന്‍ഷന്‍ തുകയായി ലഭിക്കും.
ആന്വുറ്റി - 40 ശതമാനം
പ്രതീക്ഷിത പലിശ നിരക്ക് - 8 ശതമാനം
സ്വീകരിക്കുന്ന തുക -61.54 ലക്ഷം രൂപ
പ്രതിമാസ പെന്‍ഷന്‍ - 27,353 രൂപ
നേരത്തേ നിക്ഷേപം ആരംഭിക്കാം
നാം നിക്ഷേപം ആരംഭിച്ചിരിക്കുന്നത് 25ാം വയസ്സിലാണ്. നേരത്തേ നിക്ഷേപം ആരംഭിച്ചാല്‍ നിങ്ങളുടെ പെന്‍ഷന്‍ സമ്പാദ്യമായി വലിയ തുക ലഭിക്കും.
ഓരോ മാസവും നിക്ഷേപിക്കുന്ന തുകയ്ക്കും ഏത് പ്രായത്തില്‍ നിക്ഷേപം ആരംഭിച്ചിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് എത്ര ആദായം ലഭിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക നിശ്ചയിക്കപ്പെടുന്നത്.
Share your comments