ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ടെക്നിക്കൽ, നോൺ ടെക്നിക്കൽ അപ്രന്റീസ് തസ്തികകളിലാണ് ഒഴിവുകൾ 527 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കിഴക്കൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ബീഹാർസ ഒഡിഷ, ജാർഖണ്ഡ്, ആസാം എന്നീവിടങ്ങളിലേക്കാണ് നിയമനം.
അവസാന തിയതി
ഡിസംബർ 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ളവർക്ക് ഐ.ഒ.സി.എല്ലിൻറെ ഔദ്യോഗിക വെബ്സൈറ്റായ iocl.com സന്ദർശിച്ച് അപേക്ഷിക്കാം.
ഡിസംബർ 19 ന് ആയിരിക്കും എഴുത്ത് പരീക്ഷ. 12 മാസത്തെ അപ്രിന്റീസ് ട്രെയിനിങ്ങായിരിക്കും ഉണ്ടാവുക. ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡ് അപ്രിന്റീസിന് 15 മാസവും റീടെയിൽ സെയിൽസ് അസോസിസേറ്റ് ട്രേഡ് അപ്രന്റീസിന് 14 മാസവുമാണ് ദൈർഘ്യം.
പ്രായപരിധി
ജനറൽ വിഭാഗക്കാർക്കും ഇ.ഡബ്ള്യൂ.എസ് വിഭാഗക്കാർക്കും 18 വയസു മുതൽ 24 വയസു വരെയാണ് പ്രായപരിധി. ഒക്ടോബർ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാകുന്നത്. പട്ടികജാതി, പട്ടിക വർഗം, ഒ.ബി.സി (നോൺ ക്രീമി ലെയർ), ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കാർ നിയമം അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷകൾ അയക്കേണ്ട വിധം
അപേക്ഷിക്കാനായി ആദ്യം ഐ.ഒ.സി.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന career എന്ന ടാബിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. തുടർന്ന് apprenticeship എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. Engagement of Technical and Non -Technical Apprentices in IOCL, Eastern Region (Marketing Division) ൽ ക്ലിക്ക് ചെയ്യാം. apply എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം submit നൽകാം. അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുക.
Share your comments