ഐ.ഒ.സി.എല്ലിലെ (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്) വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ട്രേഡ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
യോഗത്തായുള്ളവർക്ക് ഐ.ഒ.സി.എല്ലിൻറെ ഔദ്യോഗിക വെബ്സൈറ്റായ https://www.iocl.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. നേരത്തെ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് കഴിഞ്ഞവർക്കും നിലവിൽ അപ്രിന്റീസ് ആക്ട് പ്രകാരമുള്ള അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
ട്രേഡ് അപ്രന്റീസ്- അറ്റന്റന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്)- കെമിക്കൽ- 488 ഒഴിവുകൾ
ട്രേഡ് അപ്രിന്റീസ് (ഫിറ്റർ)- മെക്കാനിക്കൽ- 205 ഒഴിവുകൾ
ട്രേഡ് അപ്രിന്റീസ് (ബോയിലർ)- മെക്കാനിക്കൽ- 80 ഒഴിവുകൾ
ടെക്നീഷ്യൻ അപ്രന്റീസ്- കെമിക്കൽ- 362 ഒഴിവുകൾ
ടെക്നീഷ്യൻ അപ്രന്റീസ്- മെക്കാനിക്കൽ- 236 ഒഴിവുകൾ
ടെക്നീഷ്യൻ അപ്രിന്റീസ്- ഇലക്ട്രിക്കൽ- 285 ഒഴിവുകൾ
ടെക്നീഷ്യൻ അപ്രന്റീസ്- ഇൻസ്ട്രമെന്റേഷൻ- 117 ഒഴിവുകൾ
ട്രേഡ് അപ്രന്റീസ്- സെക്രട്ടേറിയൽ അസിസ്റ്റന്റ്- 69 ഒഴിവുകൾ
ട്രേഡ് അപ്രന്റീസ് അക്കൗണ്ടന്റ്- 32 ഒഴിവുകൾ
ട്രേഡ് അപ്രന്റീസ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റീസ്)- 53 ഒഴിവുകൾ
ട്രേഡ് അപ്രന്റീസ് ഡേറ്റാ എൻട്രി- 41 ഒഴിവുകൾ
എന്നിങ്ങനെ ആകെ 1968 ഒഴിവുകളുണ്ട്.
18 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 31-10-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പട്ടിക ജാതി, പട്ടിക വർഗം, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ഓൺലൈൻ അപേക്ഷ ഒക്ടോബർ 22 മുതൽ സ്വീകരിച്ചു തുടങ്ങി. നവംബർ 12ന് വൈകുന്നേരം 5 വരെ അപേക്ഷ സ്വീകരിക്കും.
അഡാക്കിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
Share your comments