
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) വിവിധ റിഫൈനറികളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ട്രേഡ്, ടെക്നിഷ്യൻ അപ്രന്റിസ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 1720 ഒഴിവുകൾ ഉണ്ട്. ഗുവാഹത്തി, വഡോദര (ഗുജറാത്ത്), ബൻഗായ്ഗാവ് (അസം), ബൗനി (ബിഹാർ), ദിഗ്ബോയ്, ഹാൽദിയ (ബംഗാൾ), മഥുര (യുപി), പാനിപ്പത്ത് (ഹരിയാന), പാരദ്വീപ് (ഒഡീഷ) എന്നീ റിഫൈനറികളിലാണ് നിയമനം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/10/2023)
അവസാന തിയതി
ഓൺലൈൻ അപേക്ഷ നവംബർ 20 വരെ http://iocl.com വഴി സമർപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
വിദ്യാഭ്യാസ യോഗ്യത
ബി.എസ്.സി., ബികോം, ബിഎ, എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ, പ്ലസ്ടു, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ യോഗ്യതകൾ അനുസരിച്ചുള്ള അവസരങ്ങളുണ്ട്. പ്ലസ് ടു, ബിരുദം, ഡിപ്ലോമ യോഗ്യതകൾ 50 ശതമാനം മാർക്കോ ടെ വിജയിച്ചിരിക്കണം. ഐടിഐക്ക് ശരാശരി വിജയം മതി.
പ്രായപരിധി
18 മുതൽ 24 വയസ് വരെയാണ് പ്രായം.
Share your comments