<
  1. News

ഐആർഡിഎഐയിലെ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (IRDAI) അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 45 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ www.irdai.gov.in ൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

Meera Sandeep
IRDAI Recruitment 2023: apply for 45 Assistant Manager posts
IRDAI Recruitment 2023: apply for 45 Assistant Manager posts

ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (IRDAI) അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ആകെ 45 ഒഴിവുകളാണുള്ളത്.  താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക്  ഔദ്യോഗിക വെബ്സൈറ്റായ www.irdai.gov.in ൽ  ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് മേയ് 10 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: എയിംസിലെ 3055 നഴ്സിങ് ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകളുടെ വിശദവിവരങ്ങൾ

ജനറലിസ്റ്റ് വിഭാഗത്തിൽ 20 ഒഴിവും ആക്ച്വേറിയൽ, ഫിനാൻസ്, ലോ, ഐടി, റിസർച് വിഭാഗങ്ങളിൽ 5 വീതം ഒഴിവുമുണ്ട്.

വിദ്യാഭ്യാസ യോഗ്യത

- ജനറലിസ്റ്റ് വിഭാഗത്തിന് 60 % മാർക്കോടെ ബിരുദം

- ആക്ച്വേറിയൽ വിഭാഗത്തിന് 60 % മാർക്കോടെ ബിരുദം

- ഐഎഐ 2019 കരിക്കുലം അനുസരിച്ച് 7 പേപ്പർ ജയം

- ഫിനാൻസ് 60 % മാർക്കോടെ ബിരുദം, എസിഎ / എഐസിഡബ്ല്യുഎ / എസിഎംഎ / എസിഎസ് / സിഎഫ്എ.

- ലോ: 60 % മാർക്കോടെ നിയമ ബിരുദം

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/04/2023)

- ഐടി: 60 % മാർക്കോടെ എൻജിനീയറിങ് ബിരുദം (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി / കംപ്യൂട്ടർ സയൻസ് / സോഫ്റ്റ്‌വെയർ എൻജിനീയറിങ്); അല്ലെങ്കിൽ 60 % മാർക്കോടെ എംസിഎ; അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജിയിൽ 2 വർഷത്തെ പിജിയും (60 % മാർക്ക് വേണം)

- റിസർച്: 60 % മാർക്കോടെ ഇക്കണോമിക്സ് / ഇക്കണോമെട്രിക്സ് / ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് / മാത്തമാറ്റിക്കൽ ഇക്കണോമിക്സ് / ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ് / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ 2 വർഷത്തെ പിജി ഡിപ്ലോമ

പ്രായ പരിധി

മേയ് 10 2023 ന്  21 മുതൽ 30 വയസ്സിനുള്ളിൽ. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടർക്കും ഇളവ്.

ശമ്പളം

44,500 - 89,150 രൂപ

തിരഞ്ഞെടുപ്പ്

രണ്ടു ഘട്ടമുള്ള എഴുത്തുപരീക്ഷ (പ്രിലിമിനറി, ഡിസ്ക്രിപ്റ്റീവ്), ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിൽ. തിരുവനന്തപുരത്തു പ്രിലിമിനറി പരീക്ഷാ കേന്ദ്രമുണ്ട്.

അപേക്ഷാഫീസ്

750 രൂപ. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 100 രൂപ. ഓൺലൈനിലൂടെ അടയ്‌ക്കാം.

∙അപേക്ഷാഫീസ്: 750 രൂപ. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 100 രൂപ. ഓൺലൈനിലൂടെ അടയ്‌ക്കാം.

English Summary: IRDAI Recruitment 2023: apply for 45 Assistant Manager posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds