<
  1. News

ഇരുമ്പൈയിലെ കര്‍ഷകര്‍ക്ക് ഇനി ഇന്ധനക്ഷാമമുണ്ടാകില്ല,ഗ്രാമം സമ്പൂര്‍ണ്ണ സോളാറാവുകയാണ്

തമിഴ്‌നാട്ടിലെ ഇരുമ്പൈ(Irumbai village) ഗ്രാമം ഹൈടെക്കാവുന്നു. വില്ലുപുരം ജില്ലയിലെ (Vilupuram district) വാണൂര്‍ താലൂക്കിലുള്ള (Vanur taluk) ഇരുമ്പൈ ഒരു കാര്‍ഷിക ഗ്രാമമാണ്. ഇപ്പോള്‍ ഗ്രാമം ശ്രദ്ധേയമാവുന്നത് ഗ്രാമങ്ങള്‍ക്ക് സൗരോര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതിയുടെ പൈലറ്റ് ഇവിടെ നടപ്പിലാക്കുന്നതിലൂടെയാണ്. ഗ്രാമത്തില്‍ ഏത് കാലാവസ്ഥയിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.

Ajith Kumar V R
Courtesy-saurenergy.com
Courtesy-saurenergy.com

തമിഴ്‌നാട്ടിലെ ഇരുമ്പൈ(Irumbai village) ഗ്രാമം ഹൈടെക്കാവുന്നു. വില്ലുപുരം ജില്ലയിലെ (Vilupuram district) വാണൂര്‍ താലൂക്കിലുള്ള (Vanur taluk) ഇരുമ്പൈ ഒരു കാര്‍ഷിക ഗ്രാമമാണ്. ഇപ്പോള്‍ ഗ്രാമം ശ്രദ്ധേയമാവുന്നത് ഗ്രാമങ്ങള്‍ക്ക് സൗരോര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതിയുടെ പൈലറ്റ് ഇവിടെ നടപ്പിലാക്കുന്നതിലൂടെയാണ്. ഗ്രാമത്തില്‍ ഏത് കാലാവസ്ഥയിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. ഇതോടെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ ഗ്രാമമായി ഇരുമ്പൈ മാറും. 2019 ഡിസംബറിലാണ് State Innovative Fund ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കാനുളള proposal സമര്‍പ്പിച്ചത്. 4000 ചതുരശ്ര അടി പ്രദേശത്ത് പാനല്‍ സ്ഥാപിച്ച് 170 KWp (Kilowatts peak) വൈദ്യുതി തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന് ( TANGEDCO) നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. 2.3 കോടി രൂപ ചിലവ് വരും.

ഗ്രാമീണ സൌരോര്‍ജ്ജം-പൈലറ്റ് പദ്ധതി

2020 നവംബര്‍ 18 ന് തമിഴ്‌നാട് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ (TNERC) പദ്ധതിക്ക് അനുമതി നല്‍കി. Tamil Nadu Energy Development Agency( TEDA) ആണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനമൊട്ടാകെയുള്ള ഗ്രാമങ്ങളിലെ സൗരോര്‍ജ്ജം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.പൈലറ്റ് പദ്ധതിയുടെ വിജയത്തെ ആശ്രയിച്ചാവും ഇത്. ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കുന്ന Photovoltaic power plant ആണ് ആരംഭിക്കുന്നത്. ചിലവിന്റെ 10% പ്രാദേശിക ഭരണകൂടം ചിലവിടും. ഗ്രാമത്തിലെ ഉപയോഗം കഴിഞ്ഞ് അധികമായി വരുന്ന വൈദ്യുതി TANGEDCO യൂണിറ്റിന് 96 പൈസ നിരക്കില്‍ വാങ്ങുകയും തുക TNDA ക്ക് നല്‍കുകയും ചെയ്യും.തുടര്‍ ഗവേഷണങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കും. 3-Phase വൈദ്യുതിയാവും ഗ്രാമത്തിന് നല്‍കുക. ഇപ്പോള്‍ ഗ്രാമത്തിന് ആവശ്യമുള്ളതിന്റെ 150% അധികം വൈദ്യുതിയാവും ഉത്പ്പാദിപ്പിക്കുക.ഗ്രാമത്തിലെ ജനങ്ങളുടെ തൊഴില്‍,വിദ്യാഭ്യാസം,ഇക്കോണമി എന്നിവയില്‍ സോളാര്‍ സംവിധാനം ചെലുത്തുന്ന സ്വാധീനവും പഠനവിധേയമാക്കും.

Farmers in Irumbai will no longer have power shortage, the village will become fully solar

rumbai village in Tamil Nadu will become hi-tech. Irumbai is an agricultural village in Vanur taluk, Vilupuram district in Tamil Nadu state. Now the village is notable for implementing a pilot project to maximize solar energy for the villages. The project aims to ensure 24 hour power supply to the village in any weather condition. With this, Irumbai will become the first complete solar village in the country. The proposal to implement the project was submitted in December 2019 ,using the State Innovative Fund. It aims to generate and provide 170 KWp (Kilowatts peak) of electricity by installing panels on an area of 4000 square feet. It will cost 2.3 crore.

The Tamil Nadu Electricity Regulatory Commission (TNERC) approved the project on November 18, 2020. The project is being implemented by the Tamil Nadu Energy Development Agency (TEDA). The government aims to make full use of solar energy in villages across the state, depending on the success of the pilot project. It will be grid connected solar photovoltaic power plant withour battery . 10% of the cost will be born by the local government. Excess electricity after use in the village will be purchased at 96 paise per unit by TANGEDCO and revenue will be given to TNDA. This amount will be used for further research. TANGEDCO will provide 3-phase electricity to the village on 24X7 basis. It will generate 150% more electricity than the village needs now. The impact of the solar system on the employment, education and economy of the people in the village will also be studied.

കന്നുകാലി ചന്തകള്‍

English Summary: Irumbai will be the first solar village in the country

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds