ഇന്ത്യൻ ടെലിഫോൺ ഇന്റസ്ട്രീസ് (ITI) ലിമിറ്റഡിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ളവർക്ക് ഐ.ടി.ഐ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ itiltd.in സന്ദർശിച്ച് അപേക്ഷകളയക്കാം.
അവസാന തിയതി
നവംബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒഴിവുകളുടെ വിശദാംശങ്ങൾ
ആകെ 41 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചീഫ് മാനേജർ/ മാനേജർ- 20 ഒഴിവുകൾ
ഡെപ്യൂട്ടി മാനേജർ- ഡാറ്റ സെന്റർ- 1 ഒഴിവ്
ഡെപ്യൂട്ടി മാനേജർ- നെറ്റ്വർക്ക്- 1 ഒഴിവ്
ഡെപ്യൂട്ടി മാനേജർ- സെക്യൂരിറ്റി- 1 ഒഴിവ്
ചീഫ് മാനേജർ- ഡാറ്റാ സെന്റർ ആൻഡ് സെയിൽസ് മാർക്കറ്റിംഗ്- 1 ഒഴിവ്
ഡെപ്യൂട്ടി മാനേജർ- ആർ ആൻഡ് ഡി- 3 ഒഴിവുകൾ
മാനേജർ/ചീഫ് മാനേജർ- ആർ ആൻഡ് ഡി (എം.എം)- 1 ഒഴിവ്
അപേക്ഷകൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ വിജ്ഞാപനം നോക്കി മനസ്സിലാക്കാം. ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ കോപ്പിയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും General Manager-HR ITI Limited, Regd & Corporate Office Iti Bhavan, Dooravani Nagar, Bengaluru – 560016 എന്ന വിലാസത്തിലേക്ക് അയക്കുക.
നോർത്ത് സെൻട്രൽ റെയിൽവേയിൽ 1664 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
Share your comments