<
  1. News

ചക്കക്കുരുവിന് ക്വിൻറിലിന് 2,500 രൂപയിലധികം ലഭിക്കും

ചക്കക്കുരു വെറുതെ പാഴാക്കണ്ട. ചക്കക്കുരു എല്ലാം ശേഖരിച്ച് വെച്ച് ഒരു ഫോൺകോൾ ചെയ്താൽ മതി. ആളുകൾ വീട്ടിൽ എത്തും. ക്വിൻറലിന് 2,500 രൂപയിലധികം വിലയും ലഭിക്കും. വയനാട് ജാക്ക്ഫ്രൂട്ട് ഡവലപ്മെൻററ് ആൻഡ് പ്രോസസിങ് സൊസൈറ്റിയാണ് കര്‍ഷകരുടെ കൈയിൽ നിന്ന് ചക്കക്കുരു ശേഖരിക്കുന്നത്. മൂന്ന് വര്‍ഷമായി വനിതകളുടെ നേതൃത്വത്തിൽ നടവയൽ കേന്ദ്രീകരിച്ച് സംരംഭം പ്രവര്‍ത്തിക്കുന്നുണ്ട്..

Meera Sandeep
ചക്കക്കുരു എല്ലാം ശേഖരിച്ച് വെച്ച് ഒരു ഫോൺകോൾ ചെയ്താൽ മതി
ചക്കക്കുരു എല്ലാം ശേഖരിച്ച് വെച്ച് ഒരു ഫോൺകോൾ ചെയ്താൽ മതി

ചക്കക്കുരു വെറുതെ പാഴാക്കണ്ട. ചക്കക്കുരു എല്ലാം ശേഖരിച്ച് വെച്ച് ഒരു ഫോൺകോൾ ചെയ്താൽ മതി. ആളുകൾ വീട്ടിൽ എത്തും. ക്വിൻറലിന് 2,500 രൂപയിലധികം വിലയും ലഭിക്കും. Vayanad Jackfruit Development & Processing Society യാണ് കര്‍ഷകരുടെ കൈയിൽ നിന്ന് ചക്കക്കുരു ശേഖരിക്കുന്നത്. മൂന്ന് വര്‍ഷമായി വനിതകളുടെ നേതൃത്വത്തിൽ നടവയൽ കേന്ദ്രീകരിച്ച് സംരംഭം പ്രവര്‍ത്തിക്കുന്നുണ്ട്.

നെല്ലിനേക്കാൾ മികച്ച സംഭരണ വിലയാണ് ഇപ്പോൾ ചക്കക്കുരുവിന്. ക്വിൻറിലിന് 1,600 രൂപയാണ് നെല്ലിന് ലഭിക്കുക. കര്‍ഷകരിൽ നിന്ന് ചക്കക്കുരു ശേഖരിക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കളക്ഷൻ സെൻററുകൾ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന ചക്കക്കുരു സംസ്കരിച്ച് വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.

ബേബി ഫുഡ്, മിൽക്ക് ഷേക്ക്, കേക്ക് എന്നിവയൊക്കെ നിര്‍മിക്കാൻ ഈ പൗഡര്‍ ഉപയോഗിക്കുന്നുണ്ട്. നടവയലിൽ 50 ലക്ഷം രൂപ മുതൽ മുടക്കി ഇതിനായി വൻ പ്ലാൻറ് നിര്‍മിച്ചിരുന്നു. ദിവസം ഒരു ടൺ സംസ്കരണ ശേഷിയാണ് പ്ലാൻറിലുള്ളത്.

മറ്റ് കമ്പനികൾക്കും ചക്കക്കുരു സംസ്കരിച്ച് ഔട്ട്സോഴ്സ് ചെയ്ത് നൽകും. നിലവിൽ വയനാട് ജില്ലയിലാണ് പ്രവര്‍ത്തനം എങ്കിലും മറ്റ് ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചേക്കും.

വയനോട് പ്രവര്‍ത്തിക്കന്ന 10-ഓളം കളക്ഷൻ സെൻററകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് സൊസൈറ്റി അധികൃതര്‍ പറയുന്നു. പൂര്‍ണമായി വനിതകളുടെ നിയന്ത്രണത്തിലുള്ള സംഘം വനിതകൾക്ക് അധിക വരുമാനം എന്ന രീതിയിൽ ആണ് ഇത്തരം ഒരു പദ്ധതി അവതരിപ്പിച്ചതും

English Summary: Jackfruit seed: More than Rs 2,500 per quintal

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds