അയൽക്കൂട്ട അംഗങ്ങൾക്കുള്ള ഇൻഷൂറൻസ് പദ്ധതിയാണ് ജീവൻ ദീപം. അപ്രതീക്ഷിത പ്രതിസന്ധികളെ തരണം ചെയ്യാൻ കുടുംബശ്രീ അംഗങ്ങളെ പ്രാപ്തം ആക്കുകയാണ് ജീവൻ ദീപം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ പദ്ധതി പ്രകാരം വായ്പയെടുത്ത് കുടുംബശ്രീ അംഗം മരിച്ചാൽ കുടുംബാംഗങ്ങൾക്ക് തിരിച്ചടവ് ബാധ്യത ഉണ്ടാവില്ല. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ഇൻഷുറൻസ് പദ്ധതി നിർത്തലാക്കിയതോടെ ആണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ കേരള സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പും ചേർന്ന് കുടുംബശ്രീ ജീവൻ ദീപം പദ്ധതിക്ക് രൂപം നൽകിയത്.
2021 ഫെബ്രുവരി ഒന്നുമുതൽ 2022 ജനുവരി 31 വരെയാണ് കാലാവധി. 18 മുതൽ 50 വയസ്സുവരെയുള്ള അംഗങ്ങൾ മരിച്ചാൽ രണ്ട് ലക്ഷം രൂപ ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭിക്കും.51-59 വയസ്സിനുള്ളിൽ മരണ സംഭവിച്ചാൽ ഒരു ലക്ഷം രൂപയും 60-65 വയസ്സുവരെ ഇരുപതിനായിരം രൂപയും 66-67 വയസ്സുവരെ 15,000 രൂപയും 71-75 വയസ്സ് വരെ പതിനായിരം രൂപയുമാണ് ഇൻഷുറൻസ് തുക ലഭിക്കുക.
Jeevan Deepam is an insurance scheme for neighborhood members. The Jeevan Deepam project aims to enable Kudumbasree members to overcome unexpected crises. Under this scheme, if a Kudumbasree member dies due to a loan, the family members will not be liable to repay. The Kudumbasree Jeevan Deepam scheme was formed by the Life Insurance Corporation in association with the Kerala State Insurance Department after the termination of the Pradhan Mantri Suraksha Bima Yojana insurance scheme.
കുടുംബശ്രീ അംഗങ്ങളിൽ 50% പേരെയെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. 295 രൂപയും ജിഎസ്ടി 50 രൂപയും അടക്കം 345 രൂപയാണ് ഒറ്റത്തവണ കെണ്ട് വാർഷിക പ്രീമിയം തുക. സാമ്പത്തികപ്രതിസന്ധി ഉള്ള സാഹചര്യത്തിൽ നേരിട്ട് തുക നൽകേണ്ടതില്ല.
അംഗത്തിന് നിക്ഷേപ തുകയിൽനിന്ന് തുക വിനിയോഗിക്കുന്നത് ആണ് ചെയ്യുന്നത്. ജനുവരി 30 ന് മുൻപ് പ്രീമിയം അടച്ച് തീർക്കണം. ഓരോ സി ഡി എസ് കേന്ദ്രീകരിച്ചും ഇൻഷുറൻസ് പദ്ധതി പ്രവർത്തനങ്ങൾ നടത്താൻ ബീമാ മിത്ര എന്ന പേരിൽ അയൽക്കൂട്ടങ്ങളെ സജ്ജമാക്കി. തുക സംസ്ഥാന മിഷൻറെ ഇൻഷുറൻസ് അക്കൗണ്ടിലേക്കാണ് മാറ്റുന്നത്.
Share your comments