തൊഴിൽ പരീശീലനം സൗജന്യം; പഠനം പൂർത്തിയായാൽ സംരംഭം തുടങ്ങാൻ ആനൂകൂല്യങ്ങൾ ഏറെ
കേരളത്തിൽ സ്ഥിരമായി സൗജന്യ തൊഴിൽ പരിശീലനം ലഭ്യമാകുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. ഗ്രാമവികസന വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഇത്തരം കേന്ദ്രങ്ങളെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രങ്ങൾ (Rural self Employment traing institute- R SETI)എന്നു വിളിക്കുന്നു. 25 മുതൽ 30 പേരുള്ള ബാച്ചുകൾ ആയിട്ടാണ് ഇതിൻറെ പരിശീലനം. ആറു ദിവസം മുതൽ 45 ദിവസം വരെ നീണ്ടുനിൽക്കുന്ന കോഴ്സുകൾ ഇവിടെ നൽകുന്നു
കേരളത്തിൽ സ്ഥിരമായി സൗജന്യ തൊഴിൽ പരിശീലനം ലഭ്യമാകുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. ഗ്രാമവികസന വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഇത്തരം കേന്ദ്രങ്ങളെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രങ്ങൾ (Rural self Employment traing institute- R SETI)എന്നു വിളിക്കുന്നു. 25 മുതൽ 30 പേരുള്ള ബാച്ചുകൾ ആയിട്ടാണ് ഇതിൻറെ പരിശീലനം. ആറു ദിവസം മുതൽ 45 ദിവസം വരെ നീണ്ടുനിൽക്കുന്ന കോഴ്സുകൾ ഇവിടെ നൽകുന്നു. പരിശീലന ക്ലാസുകൾ കൂടാതെ സൗജന്യ താമസസൗകര്യവും ഭക്ഷണവും കേന്ദ്രങ്ങളിൽ നൽകുന്നുണ്ട്. 18 മുതൽ 45 വയസ്സ് വരെയുള്ള വ്യക്തികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാം.
There are several centers in Kerala which offer free job training on a regular basis. Such centers established by the Rural Development Department are called Rural Self Employment Training Institute (R SETI).
കാനറ ബാങ്ക്, ആർ-സെറ്റി, ആർ.ടി.എ. ഗ്രൗണ്ടിനു സമീപം, കാഞ്ഞിരങ്ങാട്, കണ്ണൂർ,
0460- 2226573, 9447483646
▪️കാസർഗോഡ്:
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആർ-സെറ്റി, ആനന്ദാശ്രമം പി.ഓ, കാഞ്ഞങ്ങാട്,
0467- 2268240, 9447027308
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആർ -സെറ്റി സർട്ടിഫിക്കറ്റ് നൽകും. കൂടാതെ സംരംഭം തുടങ്ങാനുള്ള എല്ലാ കാര്യങ്ങളും ആർ-സെറ്റി അധികൃതർ ചെയ്തുതരും. ഇവിടെ പഠനം പൂർത്തിയാക്കിയവർക്ക് ബാങ്കുകൾ മുൻഗണനാക്രമത്തിൽ വായ്പകൾ ലഭ്യമാക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അതാത് ജില്ലയിലെ ആർ-സെറ്റിയുമായി ബന്ധപ്പെടാം
English Summary: job training is free there are many rewards to starting a business after completing your studies
Share your comments