<
  1. News

ജോലിക്ക് സുരക്ഷിതത്വം വേണം; പ്രാധാനമന്ത്രിക്ക് വനിതകളുടെ കത്ത്

ന്യൂഡൽഹി: വൻകിട റീട്ടെയ്ൽ കമ്പനിയായ ഫ്യൂച്വര്‍ ഗ്രൂപ്പിലെ വനിതാ ജീവനക്കാര്‍ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതിയിരിക്കുകയാണ്. തങ്ങളുടെ തൊഴിലിന് സംരക്ഷണം വേണമെന്നാണ് പ്രധാന ആവശ്യം. ജെഫ് ബെസോസിൻെറ നേതൃത്വത്തിലുള്ള ആമസോണും കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പും നിയമപരമായ തര്‍ക്കങ്ങളിൽ തുടരുന്നതിനാൽ ആണിത്. ഫ്യൂച്ചർ ഗ്രൂപ്പിലെ വനിതാ ജീവനക്കാരുടെ യൂണിയനായ വിമൻ ഓഫ് ബിഗ് ബസാർ എസ്.ഒ.എസിൻെറ നേതൃത്വത്തിലാണ് വനിതകൾ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Meera Sandeep
Women's letter to PM
Women's letter to PM

വൻകിട റീട്ടെയ്ൽ കമ്പനിയായ ഫ്യൂച്വര്‍ ഗ്രൂപ്പിലെ വനിതാ ജീവനക്കാര്‍ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതിയിരിക്കുകയാണ്. തങ്ങളുടെ തൊഴിലിന് സംരക്ഷണം വേണമെന്നാണ് പ്രധാന ആവശ്യം.

ജെഫ് ബെസോസിൻെറ നേതൃത്വത്തിലുള്ള ആമസോണും കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പും നിയമപരമായ തര്‍ക്കങ്ങളിൽ തുടരുന്നതിനാൽ ആണിത്. ഫ്യൂച്ചർ ഗ്രൂപ്പിലെ വനിതാ ജീവനക്കാരുടെ യൂണിയനായ വിമൻ ഓഫ് ബിഗ് ബസാർ എസ്.ഒ.എസിൻെറ നേതൃത്വത്തിലാണ് വനിതകൾ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

2,677 ജീവനക്കാര്‍ ചേര്‍ന്നാണ് പരാതി പ്രധാനമന്ത്രിയെ ബോധിപ്പിച്ചിരിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പ് റിലയൻസിന് കൈമാറുന്നതിനെതിരെ ആമസോൺ നിയമ യുദ്ധം നടത്തുന്നത് തുടര്‍ന്നാൽ തങ്ങൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് വനിതാ ജീവനക്കാർ ഉന്നയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ തങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ഫ്യൂച്വര്‍ ഗ്രൂപ്പിൻെറ കടബാധ്യതകൾ തീര്‍ത്ത് കമ്പനി റിലയൻസ് ഏറ്റെടുക്കും എന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. എന്നാൽ ആമസോൺ ഇടയ്ക്ക് കയറിയതോടെ ജോലി നഷ്ടപ്പെടില്ല എന്ന പ്രതീക്ഷ നശിച്ചു.

വനിതകൾ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ ജോലി നഷ്ടപ്പെട്ടാൽ തങ്ങളും കുടുംബങ്ങളും കഷ്ടതകൾ അനുഭവിക്കേണ്ടി വരും. അവർ കൂട്ടിച്ചേർക്കുന്നു. ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ് ഇടപാടിൽ ആമസോൺ ഇടപെട്ടാൽ ചെറുകിട-റീട്ടെയിൽ വനിതാ ജീവനക്കാരെ ഇത് കൂടുതൽ ദോഷകരമായി ബാധിക്കും.

കാരണം ഫ്യൂച്ചർ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ ബിഗ് ബസാര്‍ റീട്ടെയിൽ ശൃംഖലകളായ 7-ഇലവൻ, ബ്രാൻഡ് ഫാക്ടറി, സെൻട്രൽ, ഈസി ഡേ തുടങ്ങിയവയിൽ എല്ലാമായി 2.1 ലക്ഷം ജീവനക്കാരിൽ ഏറെ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 10,000 പേര്‍ നേരിട്ട് ജോലി ചെയ്യുന്നവരും മറ്റുള്ളവര്‍ പരോക്ഷമായി ജോലി ചെയ്യുന്നവരുമാണ്.

English Summary: Jobs need security; Women's letter to the Prime Minister

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds