തിരുവനന്തപുരം: മത്സ്യ തൊഴിലാളി സമൂഹത്തിൽ പെട്ട 10000 യുവാക്കൾക്ക് ഈ വർഷം നൈപുണ്യ പരിശീലനവും കുറഞ്ഞത് 2000 വിജ്ഞാന തൊഴിലുകളും ലഭ്യമാകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പുമായി ചേർന്ന സംഘടിപ്പിച്ച മത്സ്യബന്ധന സമൂഹത്തിനായുള്ള പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ 'തൊഴിൽ തീര'ത്തിന്റെ ആശയ രൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികളുടെ നൈപുണ്യവും അറിവും പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സമഗ്ര പദ്ധതി മൂന്നു മാസത്തിനകം തയ്യാറാക്കും. ഇതിനായി കെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടർ ഷെയ്ഖ് പരീത് കൺവീനർ ആയി 13 അംഗ വിദഗ്ധ കമ്മറ്റിയെ നിയമിച്ചു.
മത്സ്യബന്ധന സമൂഹത്തിലെ വിദ്യാഭ്യാസ, സാമൂഹിക, തൊഴിൽ അവസ്ഥ കൃത്യമായി കണക്കാക്കുന്നതിനു സമഗ്ര സർവ്വേ നടത്താനും ശില്പശാലയിൽ തീരുമാനമായി.
തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിൽ കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല വിഷയാവതരണം നടത്തി. ശില്പശാലയിൽ ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, മൽസ്യത്തൊഴിലാളിസമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, വിദ്യാർത്ഥികൾ, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments