<
  1. News

നല്ല വരുമാനം നേടാന്‍ ഈ മ്യൂച്ചല്‍ഫണ്ടുകളിൽ ചേരാം

ജോലി എടുക്കുമ്പോൾ തന്നെ ഭാവിയിലേയ്ക്കായി സമ്പാദിച്ചുവെക്കേണ്ടത് അനിവാര്യമാണ്. അതിനായി ബുദ്ധിപൂര്‍വ്വം വേണം നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുക്കാൻ. സ്ഥിര നിക്ഷേപത്തിന് ബാങ്കുകൾ നൽകുന്ന പലിശ നിരക്കിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടായ സാഹചര്യത്തിൽ കൃത്യമായി വരുമാനം ഉറപ്പിക്കാവുന്ന മ്യൂച്വല്‍ഫണ്ടുകള്‍ നമുക്ക് പരിഗണിക്കാം. മ്യൂച്വല്‍ഫണ്ടുകള്‍ കൃത്യം വരുമാനം നല്‍കുന്ന ഒരു നിക്ഷേപക പദ്ധതിയാണ്. എന്നാല്‍ പലര്‍ക്കും മ്യൂച്വല്‍ഫണ്ടുകളെ കുറിച്ച് വലിയ ധാരണകളില്ലെന്നതാണ് സത്യം. മികച്ച വരുമാനം നല്‍കാന്‍ ശേഷിയുള്ള ചില മ്യൂച്വല്‍ഫണ്ടുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Meera Sandeep
Join these mutual funds to earn good returns
Join these mutual funds to earn good returns

ജോലി എടുക്കുമ്പോൾ തന്നെ ഭാവിയിലേയ്ക്കായി സമ്പാദിച്ചുവെക്കേണ്ടത് അനിവാര്യമാണ്.   അതിനായി ബുദ്ധിപൂര്‍വ്വം വേണം നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുക്കാൻ.   സ്ഥിര നിക്ഷേപത്തിന് ബാങ്കുകൾ നൽകുന്ന പലിശ നിരക്കിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടായ സാഹചര്യത്തിൽ കൃത്യമായി വരുമാനം ഉറപ്പിക്കാവുന്ന മ്യൂച്വല്‍ഫണ്ടുകള്‍ നമുക്ക് പരിഗണിക്കാം. മ്യൂച്വല്‍ഫണ്ടുകള്‍ കൃത്യം വരുമാനം നല്‍കുന്ന ഒരു നിക്ഷേപക പദ്ധതിയാണ്. എന്നാല്‍ പലര്‍ക്കും മ്യൂച്വല്‍ഫണ്ടുകളെ കുറിച്ച് വലിയ വിവരമില്ല. മികച്ച വരുമാനം നല്‍കാന്‍ ശേഷിയുള്ള ചില മ്യൂച്വല്‍ഫണ്ടുകളാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഈ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് തുക ഇരട്ടിയാകും

​- പരാഗ് പരീഖ് ഫ്‌ളെക്‌സി ക്യാപ് ഫണ്ട്:  13,186.70 കോടി രൂപയുടെ ആസ്തികളാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. 0.89 ശതമാനമാണ് ചെലവ് അനുപാതം. ഒരൊറ്റത്തവണയായി 5000 രൂപയുണ്ടെങ്കില്‍ നിക്ഷേപം ആരംഭിക്കാം. 365 ദിവസത്തിനുള്ളില്‍ ഫണ്ട് പിന്‍വലിച്ചാല്‍ രണ്ട് ശതമാനം എക്‌സിറ്റ് ലോഡ് നല്‍കേണ്ടതുണ്ട്. 366 മുതല്‍ 730 ദിവസങ്ങള്‍ക്കുള്ളിലാണ് പിന്‍വലിക്കുന്നതെങ്കില്‍ ഒരു ശതമാനമാണ് ഫീസ്. ദീര്‍ഘകാലത്തേക്ക് വരുമാനം നേടാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ പരിഗണിക്കുന്നതാണ് നല്ലത്. മൂന്നോ നാലോ വര്‍ഷം കൊണ്ട് നേട്ടം നല്‍കുമെന്ന് പ്രതീക്ഷിക്കാം.അഞ്ച് വര്‍ഷത്തിനുള്ളില്‍ 21.51 ശതമാനം വരുമാനം വാഗ്ദാനം ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് നല്ല പലിശ ലഭിക്കാൻ സുരക്ഷിതമായ ഈ കോര്‍പറേറ്റ് പദ്ധതികളിൽ ചേരാം

​എസ്ബിഐ സ്‌മോള്‍ക്യാപ് ഫണ്ട്:  ഓഗസ്റ്റ് 16 2021 നാണ് ആദ്യമായി വിപണിയിലെത്തുന്നത്. 9620.21 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന എസ്ബിഐ സ്‌മോള്‍ക്യാപ് ഫണ്ടിന്റെ ആസ്തി മൂല്യം 102.68 കോടി രൂപയാണ്. ഈ ഫണ്ടിന്റെ ചെലവ് അനുപാതം 0.84 ശതമാനമാണ്. വലിയ നഷ്ടസാധ്യതയുള്ള ഫണ്ടാണ് ഇതെങ്കിലും മികച്ച വരുമാനം നേടാന്‍ ശേഷിയുണ്ട്. കുറഞ്ഞത് 500 രൂപയുടെ എസ്‌ഐപിയായി ഈ ഫണ്ടില്‍ നിക്ഷേപം തുടങ്ങാം. അഞ്ച് വര്‍ഷത്തേക്ക് 23.31 ശതമാനമാണ് ഈ ഫണ്ട് വാഗ്ദാനം ചെയ്യുന്ന വരുമാനം. ദീര്‍ഘകാലതേക്ക് മികച്ച വരുമാനം പ്രതീക്ഷിക്കാവുന്നവര്‍ക്ക് ഈ ഫണ്ടിനെ കൂടി പരിഗണിക്കാവുന്നതാണ്

​പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സി ക്യാപ് ഫണ്ട്: ഇത് നഷ്ടസാധ്യത വളരെ കൂടിയ ഫണ്ടാണ്. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നമ്മള്‍ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനാണ് നോക്കേണ്ടത്.  1688.70 കോടിയുടെ ആസ്തികളാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. 2015 മാര്‍ച്ച് മാസത്തിലാണ് ഈ ഫണ്ട് വിപണിയിലെത്തിയത്. വലിയ വരുമാനമാണ് പിജിഐഎം ഇന്ത്യാ ഫ്‌ളെക്‌സി ക്യാപ് ഓഫര്‍ ചെയ്യുന്നത്. അഞ്ച് വര്‍ഷത്തേക്ക് 20.79 ശതമാനമാണ് റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചുരുങ്ങിയ സമയം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതികൾ

​ക്വാണ്ട് ടാക്‌സ് പ്ലാന്‍:  327.45 കോടി രൂപയുടെ ആസ്തികളാണ് ഈ പ്ലാൻ പ്ലാന്‍ കൈകാര്യം ചെയ്യുന്നത്. ഈ മ്യൂച്വല്‍ഫണ്ട് വലിയ വളര്‍ച്ചാ സാധ്യത പങ്കുവെക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 500 രൂപയുണ്ടെങ്കില്‍ എസ്‌ഐപിയായി നിക്ഷേപം ആരംഭിക്കാം. സെക്ഷന്‍ 80 സി പ്രകാരം വരുമാനത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപ നികുതിയില്‍ കിഴിവുണ്ട്. മൂന്ന് ലോക്ക്-ഇന്‍ പിരീഡാണ് ഉള്ളത്. ഒന്നര ലക്ഷം രൂപയില്‍ കൂടുതലുള്ള റിട്ടേണുകള്‍ക്ക് പത്ത് ശതമാനം നികുതി നല്‍കേണ്ടി വരും. അഞ്ച് വര്‍ഷത്തേക്ക് 23.92 ശതമാനം വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ട്.

​മിറേ അസറ്റ് ടാക്‌സ് സേവര്‍ ഫണ്ട്:  എക്‌സിറ്റ് ലോഡ് തീരെയില്ലാത്ത ഫണ്ടാണിത്. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. പ്രത്യേകം ചാര്‍ജ് നല്‍കേണ്ടതില്ല. മൂന്ന് വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ്. പോര്‍ട്ട്‌ഫോളിയോയില്‍ സുസ്ഥിരതയുള്ള കമ്പനികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് 22.45 ശതമാനം വരുമാനം ഉറപ്പുനല്‍കുന്നുണ്ട്. മൂന്ന് വര്‍ഷത്തേക്ക് മികച്ച വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ടാണിത്. നികുതി ലാഭിക്കാനും ദീര്‍ഘകാലത്തേക്ക് വരുമാനമുണ്ടാക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഈ മ്യൂച്വല്‍ഫണ്ട് സ്‌കീം പരിഗണിക്കാം.

English Summary: Join these mutual funds to earn good returns

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds