അഗ്രികൾച്ചർ ജേർണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ( Agriculture Journalist Association of India- AJAI) ലോഗോയും ഔദ്യോഗിക വെബ് സൈറ്റും പ്രകാശനം ചെയ്തു. വൈകുന്നേരം 4 മണിക്ക് അജയ് ഹെഡിക്വാട്ടേഴ്സിൽ വെച്ചാണ് പരുപാടി നടന്നത്.
AJAI യുടെ പ്രസിഡൻ്റായ എംസി ഡൊമിനിക്ക് സ്വാഗതം ചെയ്ത ചടങ്ങിൽ AJAI യുടെ ഔദ്യോഗിക ലോഗോ പ്രകാശനം കേന്ദ്ര ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല നിർവഹിച്ചപ്പോൾ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചറിൻ്റെ പ്രസിഡൻ്റ് ആയ ലെന ജോഹാൻസനും (International Federation of Agriculture Journalists (IFAJ) നിർവഹിച്ചു.
വിവിധ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം നിറഞ്ഞ് നിന്ന ചടങ്ങിൽ ഡോ. കെ സിംഗ് DDG എക്സ്റ്റൻഷൻ, ICAR, ഡോ. എസ് കെ മൽഹോത്ര, ഐസിഎആറിലെ പ്രോജക്ട് ഡയറക്ടർ, ഡോ. ജെ പി മിശ്ര, OSD (നയം, ആസൂത്രണം, പങ്കാളിത്തം) & ADG, ICAR, കൂടാതെ ഡോ. ആർ എസ് കുരീൽ, വി സി, മഹാത്മാഗാന്ധി ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി യൂണിവേഴ്സിറ്റി, ഛത്തീസ്ഗഢ്, കല്ല്യാൺ ഗോസാമി DG, ACFI, വി.വി സദാമതെ മുൻ അഗ്രികൾച്ചർ പ്ലാനിംഗ് കമ്മീഷൻ ഉപദേശകൻ എന്നിവരും പങ്കെടുത്തു.
AJAI യുടെ പ്രാധാന്യത്തെപ്പറ്റിയും, കൃഷിയുടെ പ്രാധാന്യത്തെപ്പറ്റിയും സംസാരിച്ച വിശിഷ്ടാതിഥികൾ സംസാരിച്ചു.
എന്താണ് AJAI ?
അഗ്രി ജേണലിസത്തിന്റെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു ഏകജാലക പ്ലാറ്റ്‌ഫോമാണ് AJAI. സംഘടനയുടെ പ്രസിഡന്റ് കൂടിയായ എം സി ഡൊമിനിക് AJAY യുടെ സൃഷ്ടാവ്.
കൃഷി, ഡയറി, ഹോർട്ടികൾച്ചർ, ഫിഷറീസ്, ഭക്ഷ്യ ഉൽപ്പാദനം അല്ലെങ്കിൽ ഗ്രാമീണ കാര്യങ്ങൾ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയാണ് ദേശീയ തലത്തിലുള്ള ഈ സംഘടന രൂപീകരിച്ചത്.
Share your comments