<
  1. News

കാലാ നമക് എന്ന പേരിലുള്ള നെല്ലിന്റെ വിളവെടുപ്പിൽ റെക്കാർഡ്

ഉത്തർപ്രദേശ് കാർഷിക മേഖലയിൽ സർവ്വകാല നേട്ടത്തിലേക്ക്. സ്ര്‌ട്രോബെറിയുടെ വൻ വിളവെടുപ്പ് ആഘോഷമാക്കിയ തോട്ടവിള കർഷകർക്ക് പുറമേ കരിമ്പു കർഷകർക്കും ശർക്കര വ്യവസായങ്ങൾക്കും ഉത്തർപ്രദേശിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്.

Arun T
കാലാ നമക് എന്ന പേരിലുള്ള നെല്ലിന്റെ
കാലാ നമക് എന്ന പേരിലുള്ള നെല്ലിന്റെ

ഉത്തർപ്രദേശ് കാർഷിക മേഖലയിൽ സർവ്വകാല നേട്ടത്തിലേക്ക്. സ്ര്‌ട്രോബെറിയുടെ വൻ വിളവെടുപ്പ് ആഘോഷമാക്കിയ തോട്ടവിള കർഷകർക്ക് പുറമേ കരിമ്പു കർഷകർക്കും ശർക്കര വ്യവസായങ്ങൾക്കും ഉത്തർപ്രദേശിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്.

ഇപ്പോൾ ലോകപ്രസിദ്ധമായ കാലാ നമക് എന്ന പേരിലുള്ള നെല്ലിന്റെ വിളവെടുപ്പിലും യോഗി ആദിത്യനാഥിന്റെ സംസ്ഥാനം മുന്നേറിയിരിക്കുകയാണ്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തനത് ഉൽപ്പന്ന ങ്ങളുടെ കൃഷിയിലൂടെയാണ് ഉത്തർപ്രദേശ് മുന്നേറുന്നത്.

കർഷകരുടെ ക്ഷേമത്തിനായി സ്ഥിരം കൃഷി രീതികൾക്കൊപ്പം ഇടവിള കൃഷികൾക്കും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കും ഊന്നൽ നൽകുന്ന യോഗി ആദിത്യനാഥിന്റെ കാർഷിക പദ്ധതികൾക്ക് വലിയ വിജയമാണുണ്ടാകുന്നത്.

ശ്രീബുദ്ധന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ടെന്ന് കരുതുന്ന കാലാ നമക് ( കറുത്ത ഉപ്പ്) എന്ന വിളിപ്പേരുള്ള മികച്ച നെല്ലിനമാണ് വിവിധ പാടശേഖരങ്ങളിൽ പരീക്ഷിച്ച് വിജയിച്ചത്. കർഷകർക്കൊപ്പം കാർഷിക വകുപ്പും സർവ്വകലാശാലകളും ഒത്തുചേർന്നതോടെയാണ് വിവിധ ഉൽപ്പന്നങ്ങളുടെ വിളവെടുപ്പ് ആഘോഷമായി മാറിയത്.

English Summary: kala namak paddy gets record yield in up

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds