
സംസ്ഥാനത്തെ മികച്ച കാര്‍ഷിക പത്രപ്രവര്‍ത്തകര്‍ക്കുള്ള കൃഷി വകുപ്പ് പുരസ്‌ക്കാരമായ കര്‍ഷകഭാരതിക്ക് 2019 ല്‍ അര്‍ഹരായത് ടി.കെ.സുനില്‍ കുമാറും ടോണി ജോസും ടോം ജോര്‍ജ്ജുമാണ്. അച്ചടി മാധ്യമ വിഭാഗത്തിലാണ് കര്‍ഷകശ്രീ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ടി.കെ.സുനില്‍ കുമാര്‍ സമ്മാനിതനായത്. ഒരു ലക്ഷം രൂപയും സ്വര്‍ണ്ണ മെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും 2019 ഡിസംബര്‍ 9ന് ആലപ്പുഴ നടന്ന ചടങ്ങില്‍ അദ്ദേഹം ഏറ്റുവാങ്ങി.

ദൃശ്യമാധ്യമ വിഭാഗത്തില്‍ മനോരമ ന്യൂസിലെ നാട്ടുപച്ച എന്ന പ്രോഗ്രാമിന്റെ സീനിയര്‍ പ്രൊഡ്യൂസറായ ടോണി ജോസ് ഒരു ലക്ഷം രൂപയും സ്വര്‍ണ്ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും 2019 ഡിസംബര്‍ 9 ന് ആലപ്പുഴ നടന്ന ചടങ്ങില്‍ സംസാഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും ഏറ്റുവാങ്ങി.

നവമാധ്യമ വിഭാഗത്തിലെ പുരസ്‌ക്കാരമായ 50,000 രൂപയും സ്വര്‍ണ്ണ മെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിച്ചത് രാഷ്ട്രദീപികയുടെ കര്‍ഷകന്‍ മാസികയുടെ എഡിറ്റര്‍-ഇന്‍-ചാര്‍ജ്ജ് ടോം ജോര്‍ജ്ജിനാണ്. അദ്ദേഹം ഡിസംബര്‍ 9ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി.
Share your comments