<
  1. News

നാൽപ്പത്തിയഞ്ച് വർഷം തരിശായി കിടന്ന ചാലാംപറമ്പ് പാടം ഇനി കതിരണിയും

ആലപ്പുഴ: നാൽപ്പത്തി അഞ്ച് വർഷമായി തരിശ് കിടക്കുന്ന ചാലാംപറമ്പ് പാടം ഇനി കതിരണിയും. സുഭിക്ഷ കേരളം സ്വയംപര്യാപ്ത തണ്ണീര്മുക്കം പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന 'കതിര്മണി പദ്ധതി'യിലൂടെയാണ് തരിശു കിടന്ന പാടം കതിരണിയാൻ ഒരുങ്ങുന്നത്. തണ്ണീര്മുക്കം ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്ഡില് ഒന്നര ഏക്കറിനുമേല് വരുന്ന പാടത്തെ വിത ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിർവഹിച്ചു.

Abdul
Thanneermukkam Panchayath
Thanneermukkam Panchayath

ആലപ്പുഴ: നാൽപ്പത്തി അഞ്ച് വർഷമായി തരിശ് കിടക്കുന്ന ചാലാംപറമ്പ് പാടം ഇനി കതിരണിയും. സുഭിക്ഷ കേരളം സ്വയംപര്യാപ്ത തണ്ണീര്‍മുക്കം പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന 'കതിര്‍മണി പദ്ധതി'യിലൂടെയാണ് തരിശു കിടന്ന പാടം കതിരണിയാൻ ഒരുങ്ങുന്നത്. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡില്‍ ഒന്നര ഏക്കറിനുമേല്‍ വരുന്ന പാടത്തെ വിത ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിർവഹിച്ചു.Thanneermukkam Grama Panchayat President Advocate PS Jyothis inaugurated the sowing of one and a half acre field in the 23rd ward.

 ഇരുപത്തി ആറ് പേരടങ്ങുന്ന കര്‍ഷക കൂട്ടായ്മയാണ് മാലിന്യ കൂമ്പാരമായി കിടന്നിരുന്ന പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കിയത്. കര്‍ഷക അവാര്‍ഡ് ജേതാവും കാര്‍ഷിക വികസന സമിതി അംഗവുമായ വി.കെ പൊന്നപ്പന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. പാടശേഖരത്തിന് ചുറ്റും പുതിയതായി ചിറകള്‍ ഒരുക്കി വാഴ വിത്തുകളും കപ്പകൊമ്പുകളും നട്ട്‌ കൊണ്ട് കതിര്‍മണി പദ്ധതിയോടൊപ്പം സംയോജിത കൃഷിയും ആരംഭിച്ചിട്ടുണ്ട്. കൃഷിക്ക് പിന്തുണായി തൊഴിലുറപ്പ് പദ്ധതിയുടെ പരമാവധി സഹായങ്ങള്‍ കൂടി ലഭ്യമായപ്പോള്‍ കതിരണിയാൻ ഒരുങ്ങുകയാണ് ചാലാംപറമ്പ് പാടം. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ലളിതമായി നടന്ന ചടങ്ങില്‍ ഗ്രാപഞ്ചായത്ത് അംഗം കെ.ജെ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിനിത മനോജ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ ഷിബു , കൃഷി ഓഫീസര്‍ പി.സമീറ എന്നിവര്‍ പങ്കെടുത്തു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വാസ്തു ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക്: വീട്ടിവളപ്പിൽ വെച്ചുപിടിപ്പിക്കാൻ ഉത്തമമായ വൃക്ഷങ്ങൾ

English Summary: Kathirmani project of Thanneermukkam panchayath started

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds