-
-
News
കർഷകർക്കായി കേരള ഫാര്‍മേഴ്സ് ഫെഡറേഷൻ്റെ (കെഫ്) വെബ്‌സൈറ്റ്
കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍(കെഫ്) വെബ്‌സൈറ്റ് ആരംഭിച്ചു.കർഷകർ ഇന്ന് അഭിമുഖികരിക്കുന്ന വിവിധ വെല്ലുവിളികളെയും,പ്രശനങ്ങളേയും ഐക്യത്തോടെ നേരിടുവാനും,പരിഹാരം കാണുവാനും,രൂപീകൃതമായ കർഷക കൂട്ടായ്മയാണ് കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍(കെഫ്) ചെറുകിട കര്‍ഷകര്‍ക്ക് സൗജന്യ നിയമപരിരക്ഷ ലഭ്യമാക്കുന്നതിന് ഊന്നല്‍ നൽകുന്നതാണ് വെബ്‌സൈറ്റ് .
കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍(കെഫ്) വെബ്‌സൈറ്റ് ആരംഭിച്ചു.കർഷകർ ഇന്ന് അഭിമുഖികരിക്കുന്ന വിവിധ വെല്ലുവിളികളെയും,പ്രശനങ്ങളേയും ഐക്യത്തോടെ നേരിടുവാനും,പരിഹാരം കാണുവാനും,രൂപീകൃതമായ കർഷക കൂട്ടായ്മയാണ് കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍(കെഫ്). ചെറുകിട കര്‍ഷകര്‍ക്ക് സൗജന്യ നിയമപരിരക്ഷ ലഭ്യമാക്കുന്നതിന് ഊന്നല്‍ നൽകുന്നതാണ് വെബ്‌സൈറ്റ്.
കര്‍ഷകര്‍ പ്രശ്നങ്ങളും പരാതികളും
www.keralafarmersfederation.org വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്ന് കെഫ് ഭാരവാഹികള്‍ അറിയിച്ചു.ഇടപ്പള്ളി വീ.വീ. ടവേഴ്സില്‍ കെഫിൻ്റെ രജിസ്ട്രേഡ് ഓഫീസ് ഉദ്ഘാടനവും പതാക അനാച്ഛാദനവും ചെയര്‍മാന്‍ ജെ. ജോര്‍ജ് മാത്യു നിര്‍വഹിച്ചു. കരം അടയ്ക്കാനാകാത്ത കര്‍ഷകര്‍ക്ക് ഇത് മറികടക്കാന്‍ നിയമവ്യവഹാരം നടത്താനാവശ്യമായ ചെലവ് താങ്ങാവുന്നതിലുമേറെയാണ്. ഇവര്‍ക്ക് കേസ് നടത്തിപ്പിനുള്ള സാമ്പത്തിക സഹായം കെഫ് നല്‍കും.ഇത് അരലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യും.
English Summary: KEFF , a new website for farmers
Share your comments