കേര സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാവക്കാട്, അയ്യന്തോള്‍, നാട്ടിക വിത്ത് വികസന യൂണിറ്റുകളിലേക്ക് 2021-22 സീസണില്‍ പരാഗണ ജോലികള്‍ ചെയ്യുന്നതിനും വിത്തുതേങ്ങകള്‍ വിളവെടുപ്പ് നടത്തുന്നതിനുമായി പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ചാവക്കാട്, നാട്ടിക, അയ്യന്തോള്‍ വിത്ത് വികസന യൂണിറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 8 വൈകിട്ട് 5 മണിയാണ്. ചാവക്കാട് വിത്ത് വികസന യൂണിറ്റില്‍ ഒക്ടോബര്‍ 23, നാട്ടിക കൃഷിഭവനില്‍ ഒക്ടോബര്‍ 21, അയ്യന്തോള്‍ കൃഷിഭവനില്‍ ഒക്ടോബര്‍ 22 എന്നീ ദിവസങ്ങളിലായാണ് കൂടികാഴ്ച്ച.
രാവിലെ 10 മണി മുതല്‍ 2 മണി വരെയാണ് കൂടികാഴ്ചയുടെ സമയം. അപേക്ഷകര്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ളവരാകണം. ഇതിന് മുന്‍പ് ജോലിയില്‍ നിന്ന് നീക്കം ചെയ്തവരുടേയും ശിക്ഷാനടപടികള്‍ക്ക് വിധേയരായവരുടെയും അപേക്ഷകള്‍ പരിഗണിക്കില്ല.
അപേക്ഷയോടൊപ്പം ജനനതിയ്യതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, തെങ്ങ് കയറുവാനുള്ള ശാരീരികക്ഷമത തെളിയിക്കുന്നതിനുള്ള സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വിത്ത് വികസന യൂണിറ്റുകളിലോ തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍ : 0487-2333297
കേര ഗ്രാമം പദ്ധതി : കർഷകർക്ക് നേട്ടങ്ങളേറെ
തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാൻ വളരെയേറെ ശ്രദ്ധ ആവശ്യമുണ്ട് :അറിയുക
Share your comments