1. News

എറണാകുളത്തെ ഡെറ്റ്സ് റിക്കവറി ട്രൈബ്യൂണലെ ഒഴിവുകളിലേക്ക് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം

എറണാകുളത്തെ ഡെറ്റ്സ് റിക്കവറി ട്രൈബ്യൂണൽ വിവിധ തസ്തികകളിലേക്ക് വിരമിച്ച കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/ഹൈക്കോടതി/ജില്ലാ കോടതി ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

Meera Sandeep
Opportunity for Retired Government Servants in Debt Recovery Tribunal, Ernakulam
Opportunity for Retired Government Servants in Debt Recovery Tribunal, Ernakulam

എറണാകുളത്തെ ഡെറ്റ്സ് റിക്കവറി ട്രൈബ്യൂണൽ വിവിധ തസ്തികകളിലേക്ക് വിരമിച്ച കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/ഹൈക്കോടതി/ജില്ലാ കോടതി ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചി മെട്രോ, ബിപിസിഎൽ, ധനലക്ഷ്മി ബാങ്ക് എന്നി സ്ഥാപനങ്ങളിൽ അപ്രന്റിസ് അവസരങ്ങൾ

കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡെറ്റ്സ് റിക്കവറി ട്രൈബ്യൂണലിന്റെ എറണാകുളം ഓഫീസ്,  സ്റ്റെനോഗ്രാഫർ ഗ്രേഡ് I (1 ഒഴിവ്) , അക്കൗണ്ട്സ് അസിസ്റ്റന്റ് (2 ഒഴിവ്) എന്നീ തസ്തികകളിലേക്ക് വിരമിച്ച കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/ഹൈക്കോടതി/ജില്ലാ കോടതി ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/10/2022)

നിശ്ചിത മാതൃകയിൽ കൃത്യമായി പൂരിപ്പിച്ച അപേക്ഷ: രജിസ്ട്രാർ, ഡെറ്റ്സ് റിക്കവറി ട്രിബ്യൂണൽ-2, I Floor, KSHB ഓഫീസ് കോംപ്ലക്സ്, പനമ്പിള്ളി നഗർ, എറണാകുളം- 682036 എന്ന വിലാസത്തിൽ സമർപ്പിക്കാം.

അപേക്ഷ dn2ckm-dfs[at]gov[dot]in എന്ന ഇ-മെയിൽ വഴിയും നിശ്ചിത സമയത്തിനുള്ളിൽ അയക്കാം (ഹാർഡ് കോപ്പി വേറെ അയക്കണം). നിശ്ചിത മാതൃകയിലുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 17.10.2022, വൈകിട്ട് 6.00 മണി ആണ്.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരത്തോളം ഒഴിവുകൾ

നിശ്ചിത തീയതി/സമയത്തിന് ശേഷവും അനുബന്ധ രേഖകളില്ലാതെയും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയുടെ ഫോർമാറ്റിനും ലിങ്ക് സന്ദർശിക്കുക: https://drt.gov.in/front/public_notice.php

English Summary: Opportunity for Retired Government Servants in Debt Recovery Tribunal Ernakulam

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds