<
  1. News

കേരള കാർഷിക സർവ്വകലാശാല ഇഞ്ചിയിൽ നിന്നും നിർമ്മിച്ച ജിഞ്ചറോളിന് പേറ്റൻ്റ്

.കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത 'കാർത്തിക' എന്ന ഇഞ്ചി ഇനത്തിൽ നിന്നാണ് പുതിയ സ്ഥിരതയുള്ള ജിഞ്ചറോൾ എന്ന ഉൽപ്പന്നം വികസിപ്പിച്ചെടുത്തത്. കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്‍റെ ധനസഹായത്തോടെ നടത്തിയ സഹകരണ ഗവേഷണ പദ്ധതിയുടെ ഫലമായാണ് സർവ്വകലാശാലക്കും ആലുവയിലെ സ്വകാ​ര്യ സ്ഥാപനത്തിനും ഇന്ത്യൻ പേറ്റന്‍റ്​ ലഭിച്ചത്. ഇഞ്ചിയിൽ നിന്നും പൊടിരൂപത്തിൽ വികസിപ്പിച്ചെടുത്ത ഈ ഉൽപ്പന്നം ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങളിൽ ഏറ്റവും ശക്തമായതും ഔഷധ ഗുണമുള്ളതുമാണ്.

Athira P
ഫയൽ ചിത്രം /ഇഞ്ചി
ഫയൽ ചിത്രം /ഇഞ്ചി

തൃശൂർ: കേരള കാർഷിക സർവ്വകലാശാല പുതിയതായി പുറത്തിറക്കിയ ജിഞ്ച
കേരളത്തിലെ ഇഞ്ചി കർഷകർക്ക് പുതിയ പ്രതീക്ഷകളാണ് നൽകുന്നത്.കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത 'കാർത്തിക' എന്ന ഇഞ്ചി ഇനത്തിൽ നിന്നാണ് പുതിയ സ്ഥിരതയുള്ള ജിഞ്ചറോൾ എന്ന ഉൽപ്പന്നം വികസിപ്പിച്ചെടുത്തത്.

കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്‍റെ ധനസഹായത്തോടെ നടത്തിയ സഹകരണ ഗവേഷണ പദ്ധതിയുടെ ഫലമായാണ് സർവ്വകലാശാലക്കും ആലുവയിലെ സ്വകാ​ര്യ സ്ഥാപനത്തിനും ഇന്ത്യൻ പേറ്റന്‍റ്​ ലഭിച്ചത്. ഇഞ്ചിയിൽ നിന്നും പൊടിരൂപത്തിൽ വികസിപ്പിച്ചെടുത്ത ഈ ഉൽപ്പന്നം ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങളിൽ ഏറ്റവും ശക്തമായതും ഔഷധ ഗുണമുള്ളതുമാണ്. ഇഞ്ചി മരുന്നുല്പാദനത്തിനായും ഭക്ഷണത്തിനായുമെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് , എന്നാൽ ജിഞ്ചറോളിന് ഇഞ്ചിയേക്കാൾ ഔഷധമൂല്യമുണ്ട്. എന്നാൽ സാധാരണ ഇഞ്ചി ഇനങ്ങളിൽ നിന്നും ജിഞ്ചറോൾ ഉത്പാദിപ്പിക്കാൻ സാധ്യമല്ല.

സ്ഥിരതയുള്ള പൊടിരൂപത്തിലുള്ള ജിൻജറോളിനും അത്​ വികസിപ്പിക്കുന്ന പ്രക്രിയക്കുമാണ് പേറ്റൻ്റ് ലഭിച്ചത്.വികസിപ്പിച്ച ഉൽപന്നം വാണിജ്യവത്കരിക്കപ്പെടുമ്പോൾ വിദേശത്തുൾപ്പെടെ ഉയർന്ന വിപണി സാധ്യതയുള്ള ന്യൂട്രാസ്യൂട്ടിക്കല്‍/ ഫാര്‍മസ്യൂട്ടിക്കല്‍ ഘടകമായി
ഉപയോഗിക്കാം.ഡോ. എം.ആര്‍. ഷൈലജ, ഡോ. മെറീന ബെന്നി, ഡോ. സാമുവല്‍ മാത്യു, ഡോ. പി. നസീം
ഡോ. ഇ.വി. നൈബി, ഡോ. ബെന്നി ആന്‍റണി എന്നിവരാണ്​ ഗവേഷണം നടത്തിയത്​.

English Summary: Kerala agricultural university receives patent for gingerol

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds