1. News

കേരള ബ്രാന്റ്; ഇളവുകൾ വിപുലമാക്കും; പുതിയ വ്യവസായ നയം വളർച്ച ലക്ഷ്യമിട്ടെന്ന് പി.രാജീവ്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ കരട് വ്യവസായ നയം സംസ്ഥാനത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് സംരംഭകരും വ്യവസായ വാണിജ്യ സംഘടനകളും. വ്യവസായ നയത്തെക്കുറിച്ച് അഭിപ്രായം സമാഹരിക്കാനായി കെ.എസ്.ഐ.ഡി സി കൊച്ചിയിൽ സംഘടിപ്പിച്ച ആശയ വിനിമയ പരിപാടിയിൽ നയത്തെ സ്വാഗതം ചെയ്യുന്നതായി സംഘടനകളും സംരംഭകരും വ്യക്തമാക്കി.

Meera Sandeep
കേരള ബ്രാന്റ്; ഇളവുകൾ വിപുലമാക്കും;  പുതിയ വ്യവസായ നയം വളർച്ച ലക്ഷ്യമിട്ടെന്ന് പി.രാജീവ്
കേരള ബ്രാന്റ്; ഇളവുകൾ വിപുലമാക്കും; പുതിയ വ്യവസായ നയം വളർച്ച ലക്ഷ്യമിട്ടെന്ന് പി.രാജീവ്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ കരട് വ്യവസായ നയം സംസ്ഥാനത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് സംരംഭകരും വ്യവസായ വാണിജ്യ സംഘടനകളും. വ്യവസായ നയത്തെക്കുറിച്ച് അഭിപ്രായം സമാഹരിക്കാനായി കെ.എസ്.ഐ.ഡി സി കൊച്ചിയിൽ സംഘടിപ്പിച്ച ആശയ വിനിമയ പരിപാടിയിൽ നയത്തെ സ്വാഗതം ചെയ്യുന്നതായി സംഘടനകളും സംരംഭകരും വ്യക്തമാക്കി. 

ബന്ധപ്പെട്ട വാർത്തകൾ: വീട്ടമ്മമാർക്ക് ശാശ്വത വരുമാനം ഉറപ്പുവരുത്താൻ ആരംഭിക്കാം ഈ സംരംഭം

കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്താണ് കരട് വ്യവസായ നയത്തിന് രൂപം നൽകിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 21 മേഖലകളായി തിരിച്ച് ഓരോന്നിനും പ്രത്യേകം ഊന്നൽ നൽകിയാണ് നയം രൂപപ്പെടുത്തിയിരിക്കുന്നത്. സൺറൈസ് മേഖലകളിലെ നിക്ഷേപവും പുരോഗതിയും നയം ലക്ഷ്യമിടുന്നു. ഓരോ മേഖലയിലേയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും പ്രത്യേകം ടീമിന് രൂപം നൽകും. സംരംഭക വർഷം പദ്ധതിയുടെ വിജയത്തിൽ ഇന്റേണുകൾ വഹിച്ച പങ്ക് വിലയിരുത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: സംരംഭം : പാലും പാലുൽപ്പന്നങ്ങളും

കേരളത്തെ ബ്രാന്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരള ബ്രാന്റിൽ പുറത്തിറക്കുന്ന ഉൽപന്നങ്ങൾക്ക് നിശ്ചിത ഗുണനിലവാരം ഉറപ്പാക്കും. കയറ്റുമതി വർധിപ്പിക്കാൻ പ്രത്യേകം ഊന്നൽ നൽകും. വ്യവസായങ്ങൾക്കായി പ്രത്യേക ഇളവുകളും നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപം ആകർഷിക്കുന്നതിനായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കുന്നതിനും പരിശോധനകൾ സുതാര്യമാക്കുന്നതിനും സർക്കാർ തയ്യാറായി. നിക്ഷേപ സൗഹ്യദ റാങ്കിംഗിൽ മികച്ച നേട്ടം കൈവരിച്ചത് ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

ഇ.എസ്.ജി, വിജ്ഞാന സമ്പദ് വ്യവസ്ഥ എന്നിവക്ക് ഊന്നൽ നൽകുന്ന നയം കേരളത്തിന് ഗുണകരമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള വൈസ് ചെയർമാൻ അജു ജേക്കബ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം നല്ല വരുമാനം ലഭ്യമാക്കാൻ ഈ ഫുഡ് സംരംഭം ചെയ്യാം

ഭക്ഷ്യ സംസ്കരണം, മറൈൻ തുടങ്ങിയ മേഖലകളിൽ വളർച്ചക്ക് സഹായകമാണ് പുതിയ നയം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായവും തമ്മിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംരംഭകർക്ക് സഹായകരമാകും വിധം പ്രോജക്ടുകൾ മുന്നോട്ട് വക്കണമെന്ന് ഫിക്കി കേരള കോ ചെയർമാൻ ദീപക് അശ്വിനി പറഞ്ഞു. പ്രവാസി മലയാളികളുടെ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമം അഭിനന്ദനീയമാണ്. കയറ്റുമതി, ഭൂവിനിയോഗ നയം എന്നിവയിൽ ഇളവുകൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നൈപുണ്യവികസനത്തിന് നയം പ്രാധാന്യം നൽകുന്നുണ്ടെന്ന് ടൈ കേരള ചെയർമാൻ അനീഷ ചെറിയാൻ പറഞ്ഞു. കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ആശയ വിനിമയ പരിപാടിയിൽ വിവിധ സംഘടകൾ, പ്രമുഖ സംരംഭകർ എന്നിവർ പങ്കെടുത്തു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല വ്യവസായ നയവും വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച മാർഗരേഖയും അവതരിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മോഡറേറ്ററായി.

English Summary: Kerala Brand: Concessions will be extended, the new industrial policy aimed at growth - P Rajeev

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds