1. News

പ്രതിമാസം നല്ല വരുമാനം ലഭ്യമാക്കാൻ ഈ ഫുഡ് സംരംഭം ചെയ്യാം

ഭക്ഷണ പദാർത്ഥങ്ങളുടെ വിപണനത്തിന് എന്നും ഡിമാൻഡുണ്ട്. പക്ഷെ ശ്രദ്ധിക്കേണ്ടത്, ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നതും, കാലത്തിന് അനുയോജ്യവുമായ വിധത്തിലുള്ളതായിരിക്കണം തെരഞ്ഞെടുക്കുന്ന ഭക്ഷണ പദാർത്ഥം. രോഗങ്ങളും മഹാമാരികൾ കൊണ്ടും പൊറുതിമുട്ടി, ജനങ്ങൾ ഇന്ന് ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കൻ ആഗ്രഹിക്കുന്നു.

Meera Sandeep
This food initiative can help you to earn a good income every month
This food initiative can help you to earn a good income every month

ഭക്ഷണ പദാർത്ഥങ്ങളുടെ വിപണനത്തിന്എന്നും ഡിമാൻഡുണ്ട്.  പക്ഷെ ശ്രദ്ധിക്കേണ്ടത്, ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നതും,  കാലത്തിന് അനുയോജ്യമായ വിധത്തിലുള്ളതും ആയിരിക്കണം തെരഞ്ഞെടുക്കുന്ന ഭക്ഷണ പദാർത്ഥം.  രോഗങ്ങളും മഹാമാരികൾ കൊണ്ടും പൊറുതിമുട്ടി, ജനങ്ങൾ ഇന്ന് ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കാൻ ആഗ്രഹിക്കുന്നു. 

അങ്ങനെ എല്ലാം കൊണ്ടും തെരെഞ്ഞെടുക്കാവുന്ന ഒരു സംരംഭമാണ് കോണ്‍ഫ്‌ളേക്‌സ് ബിസിനസ്.  പ്രതിദിനം നല്ലൊരു വരുമാനം നേടാവുന്ന സംരംഭമാണിത്. കോണ്‍ഫ്‌ളേക്‌സ് ഇപ്പോള്‍ മലയാളികളുടെ ജീവിതത്തിലും ഒരു നിത്യാഹാരമായി മാറിയിട്ടുണ്ട്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമൊക്കെ ആരോഗ്യദായകമായ ഭക്ഷണം കൂടിയാണ് കോണ്‍ഫ്‌ളേക്‌സ് എന്നതിനാല്‍ ഇതിൻറെ വിപണിയും വലുതാണ്.  നല്ല നിലയില്‍ മുമ്പോട്ട് കൊണ്ടുപോയാല്‍ ലക്ഷപ്രഭുവാകാന്‍ കുറഞ്ഞ സമയം മതിയെന്ന പ്രത്യേകതയുമുണ്ട്.

സ്ത്രീകൾക്ക് വീട്ടിലിരുന്ന് വരുമാനം നേടാൻ സഹായിക്കുന്ന ചില ബിസിനസ്സുകൾ​

ഈ സംരംഭം തുടങ്ങുന്നതിന്  ഭൂമിയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.  കുറഞ്ഞത് 2000 മുതല്‍ 3000 സ്‌ക്വയര്‍ഫീറ്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. കൂടാതെ മെഷീനുകള്‍, വൈദ്യുതി, ജിഎസ്ടി നമ്പര്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയാണ് ആവശ്യമായി വരിക. കോണ്‍ഫ്‌ളേക്‌സ് നിര്‍മ്മിക്കാന്‍ ആവശ്യമായ മെഷീനുകളാണ് നിങ്ങള്‍ വാങ്ങേണ്ടത്. ബ്രാന്റഡ് മെഷീനുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.

കോണ്‍ഫ്‌ളേക്കുകള്‍ ഉണ്ടാക്കാന്‍ അരിയും ഗോതമ്പും ചോളവും ഉപയോഗിക്കാം. ചോളം ഉല്‍പ്പാദനമുള്ള പാടങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ പ്ലാന്റ് തുടങ്ങുന്നതാകും നല്ലത്. അല്ലാത്തപക്ഷം സംഭരണശാലയിലേക്ക് വസ്തുക്കൾ എത്തിക്കുന്നതിനു ചെലവ് കൂടും. സ്വന്തം ഭൂമി കണ്ടെത്തി ചോളം കൃഷി ചെയ്യുന്നതാണ് കൂടുതല്‍ ലാഭകരം. ചോളം നന്നായി വിളയുന്ന ഭൂമി തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗുണനിലവാരമുള്ള ചോളങ്ങളില്‍ നിന്നുള്ള കോണ്‍ഫ്‌ളേക്‌സ് കയറ്റുമതി സാധ്യതയും ഉറപ്പുനല്‍കുന്നുണ്ട്.

നമുക്കും വിളയിക്കാം ചോളം

ഈ സംരംഭം ആരംഭിക്കാനുള്ള മുതല്‍മുടക്ക് അത് വലുതാണോ ചെറുതാണോ എന്നതിനെ ആശ്രയിച്ചിരിക്കും. നിലവില്‍ അഞ്ച് ലക്ഷം രൂപാ മുതല്‍ എട്ടുലക്ഷം രൂപാവരെ ഈ ബിസിനസ് ആരംഭിക്കാന്‍ മുതല്‍മുടക്കേണ്ടി വരും.

കോണ്‍ഫ്‌ളേക്‌സ് ബിസിനസ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുദ്രാലോണ്‍ വഴി സാമ്പത്തിക സഹായം ലഭിക്കും. ഈ ബിസിനസ് ആരംഭിക്കാനുള്ള 90 ശതമാനം ചെലവും വായ്പ വഴി ലഭിക്കും. അ‌തായത് അരലക്ഷം രൂപ കൈയിൽ നിന്നു ചെലവഴിച്ച ശേഷം ബാക്കി മുഴുവന്‍ തുകയും മുദ്രാലോണ്‍ വഴി നേടുന്നതാണ് നല്ലത്.

ഈ മേഖലയിലെ സംരംഭകരുടെ അഭിപ്രായത്തില്‍ ഒരു കിലോ കോണ്‍ഫ്‌ളേക്‌സ് ഉല്‍പ്പാദിപ്പിക്കാന്‍ ഏകദേശം വെറും 30 രൂപയാണ് ചെലവ് വരുന്നത്. ഒരു കിലോ കോണ്‍ഫ്‌ളേക്‌സ് വിപണിയില്‍ 70 രൂപയ്ക്ക് എളുപ്പത്തില്‍ വില്‍ക്കാനാകും. അതായത് ഇരട്ടിയിലും അധികമാണ് ലാഭം ലഭിക്കുന്നത്. നൂറ് കിലോ കോണ്‍ഫ്‌ളേക്‌സ് ഒരു ദിവസം വിറ്റാല്‍ ഏകദേശം 4000 രൂപ ലാഭമായി ലഭിക്കും.

അതേസമയം ഇതൊരു മാസത്തേക്ക് നോക്കിയാല്‍ 1,20,000 രൂപയാണ് വരുമാനമായി ലഭിക്കുക.

English Summary: This food initiative can help you to earn a good income every month

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds