<
  1. News

സംരംഭക മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു..കൂടുതൽ കൃഷി വാർത്തകൾ...

കേരളത്തിലെ ഏറ്റവും വലിയ സംരംഭക മഹാസംഗമം ഇന്ന് കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. 10,000 സംരംഭകർ പങ്കെടുക്കുന്ന സംരംഭക മഹാസംഗമത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചവ്യവസായ നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മറ്റു ജന പ്രതിനിധികളും പങ്കെടുത്തു.

Raveena M Prakash

1. രാജ്യത്ത് പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രത്യേക അവാർഡുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി കൃഷി സഹമന്ത്രി കൈലാഷ് ചൗധരി അറിയിച്ചു. മികച്ച പ്രകൃതിദത്ത കൃഷിക്കുള്ള വ്യക്തിഗത കർഷകനുള്ള അവാർഡ്, പ്രകൃതി കൃഷിയെക്കുറിച്ചുള്ള ഗവേഷണത്തിനുള്ള കാർഷിക ശാസ്ത്രജ്ഞർക്കുള്ള അവാർഡ്, പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിനുള്ള അവാർഡ് എന്നിവ ഉൾപ്പെടുന്ന മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുക.

2. മറയൂർ- കാന്തലൂരിലെ അഞ്ചുനാട് പ്രദേശത്തിൽ 600 ഏക്കറോളം സ്ഥലത്തു പുൽക്കൃഷി ചെയ്‌തു വിജയം നേടി ആദിവാസി മേഖലയിലെ കർഷകർ. കാ​ന്ത​ല്ലൂ​രി​ൽ ഏറെ പ്രശസ്‌തമാണ് പു​ൽ​കൃ​ഷി​യും അ​തി​ൽ​നി​ന്നു​ള്ള പു​ൽ​തൈ​ല നി​ർ​മാ​ണ​വും. ആദിവാസി കർഷകർ താമസിക്കുന്ന കോളനികൾക്ക് സമീപമുള്ള മലകളിൽ വളരുന്ന പുല്ലു വാറ്റിയാണ് തൈലം ഉണ്ടാക്കുന്നത്.

3. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ നെടുമങ്ങാട് മുള്ളുവേങ്ങമൂട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ മൊബൈൽ വെറ്റിനറി ഹോസ്പിറ്റലിന്റെ ക്യാമ്പ് ഡിസ്പെൻസറിയുടെ ഉദ്ഘാടനം ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി G. R. അനിൽ നിർവഹിച്ചു. മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

4. കേരളത്തിലെ ഏറ്റവും വലിയ സംരംഭക മഹാസംഗമം ഇന്ന് കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. 10,000 സംരംഭകർ പങ്കെടുക്കുന്ന സംരംഭക മഹാസംഗമത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചവ്യവസായ നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മറ്റു ജന പ്രതിനിധികളും പങ്കെടുത്തു.

5. ആലപ്പുഴയിൽ ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയറി ഫാമുകള്‍, ഫാം ഓട്ടോമേഷന്‍, ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിര്‍മാണ യൂണിറ്റ്, ടി.എം.ആര്‍. യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ജൂലൈ 25-ന് ശേഷം ദേശവത്കൃത ബാങ്ക്/ കേരള ബാങ്ക്/ ഷെഡ്യൂള്‍ഡ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും അഞ്ച് വര്‍ഷത്തെ കാലയളവില്‍ വായ്പയെടുത്ത ക്ഷീരകര്‍ഷകര്‍ക്ക് പലിശയിളവ് ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. താത്പര്യമുള്ളവര്‍ ജനുവരി 31-നകം ബ്ലോക്ക് ക്ഷീരവികസന ഓഫീസില്‍ അപേക്ഷ നല്‍കണം.

6. കാലടി കൃഷിഭവന്റെ നേതൃത്വത്തിൽ അത്മ 2022-23 നൈപുണ്യ വികസന പരിശീലനത്തിന്റെ കീഴിൽ സംഘടിപ്പിച്ച തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ പരീശീലനം നൽകി. ഹോർട്ടികോർപിൻ്റെ സീനിയർ ഇൻസ്ട്രക്ടർ മുരളീധരൻ ക്ലാസ്സ് എടുത്തു. കർഷകനായ ബൈജുവിന്റെ വീട്ടിൽ വെച്ചാണ് പരീശീലനം നടത്തിയത്. പരിശീലന പരിപാടിയിൽ കർഷകർ സജീവമായി പങ്കെടുത്തു

7. ബാംഗ്ലൂരിൽ നടക്കുന്ന ഇന്റർനാഷണൽ ട്രേഡ് ഫെയർ ഓൺ മില്ലെറ്റസ്‌ ആൻഡ് ഓർഗാനിക്സ് ൽ കേരള കൃഷിവകുപ്പിന്റെ, പൊക്കാളി നെല്ല് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. ഭൗമ സൂചിക പദവിയുള്ള, പൊക്കാളി അരി ദേശീയ, അന്തർദേശീയ സന്ദർശകർക്ക് പരിചയപ്പെടുത്തി . അതോടൊപ്പം വൈപ്പിനിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനും ചടങ്ങിൽ സാധിച്ചു എന്ന കേരള കൃഷിവകുപ്പിന്റെ അംഗങ്ങൾ അറിയിച്ചു.

8. നവകേരളം കർമപദ്ധതിക്ക് കീഴിൽ ജില്ലയിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത അഞ്ച് ഗ്രാമപ്പഞ്ചായത്തുകളുടെ ജില്ലാതല യോഗം തൃശൂർ ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ ചേർന്നു. വരന്തരപ്പിള്ളി, വല്ലച്ചിറ, മാടക്കത്തറ, കുഴൂർ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.

9. കാവാലം ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാവാലം, നീലംപേരൂര്‍, വെളിയനാട്, മുട്ടാര്‍, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്ത് പക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജനുവരി 24 വരെ നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവിറക്കി. ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും കുട്ടനാട് തഹസീല്‍ദാരും, പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവില്‍ നിര്‍ദേശിച്ചു.

10. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരം സംഭവം റിപ്പോർട്ട് ചെയ്‌താലുടൻ തന്നെ അടിയന്തര അന്വേഷണം നടത്താൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, ഇത്തരം ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

11. നവേകരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം' പദ്ധതിയിലെ നീര്‍ച്ചാല്‍ മാപ്പിങ്ങ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും.

12. മില്ലറ്റ് മാർട്ട് വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന മില്ലറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ആദ്യത്തെ ദേശീയ സമ്മേളനത്തിനു ഇന്നലെ ന്യൂ ഡൽഹിയിൽ തുടക്കമായി. ഇന്ത്യയിലെ ആദ്യത്തെ അഗ്രിടെക് സ്റ്റാർട്ടപ്പ് ഡൽഹിയിൽ ആരംഭിച്ചു. ഈ കോൺഫറൻസ് കം എക്‌സ്‌പോ ഗ്രാമീണ ഇൻകുബേഷനും സംരംഭകത്വ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ പങ്കാളികളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവന്ന് സഹകരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

13. റോസ്​ഗാർ മേളകളിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുന്നത്, കേന്ദ്ര ഗവണ്മെന്റിന്റെ സജീവ പരി​ഗണനയിലാണെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വരർ തേലി അറിയിച്ചു. പത്ത്‌ ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള കേന്ദ്ര പദ്ധതി റോസ് ഗാർ മേളയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നിയമന ഉത്തരവ് തിരുവനന്തപുരത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

14. 2022-23 വിള വർഷത്തിൽ, ഈ റാബി സീസണിൽ, ഇതുവരെ ഗോതമ്പ് വിസ്തൃതി 341ദശാംശം13 ലക്ഷം ഹെക്ടറായി നേരിയ തോതിൽ വർധിച്ചു. പ്രധാന ശീതകാല വിളയായ ഗോതമ്പ് വിതയ്ക്കൽ ഒക്ടോബർ മാസം മുതൽ ആരംഭിച്ചിരുന്നു. ചോളം, ജോവർ, പയർ, കടുക് എന്നിവയാണ് മറ്റ് പ്രധാന റാബി വിളകൾ. ഈ വിളകളുടെ വിളവെടുപ്പ് അടുത്ത വർഷം മാർച്ച്/ഏപ്രിലിൽ തുടങ്ങും.

15. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: വടക്കേക്കര കൃഷിഭവനു കീഴിൽ ശീതകാല പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി..കൂടുതൽ കൃഷി വാർത്തകൾ...

English Summary: Kerala Chief Minister Pinarayi Vijayan today has inaugurated Maha Samrabhakavarsham Project

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds